പരവൂര്‍ ദുരന്തം: മത്സരക്കമ്പം നടത്തിയതിന്റെ ഉത്തരവാദിത്തം ക്ഷേത്ര ഭാരവാഹികള്‍ക്കെന്ന് ക്രൈം ബ്രാഞ്ച്

പോലീസിനും ജില്ലാ ഭരണകൂടത്തിനും ക്ലീന്‍ ചീട്ട് നല്‍കുന്നതാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്.

പരവൂര്‍ ദുരന്തം: മത്സരക്കമ്പം നടത്തിയതിന്റെ ഉത്തരവാദിത്തം ക്ഷേത്ര ഭാരവാഹികള്‍ക്കെന്ന് ക്രൈം ബ്രാഞ്ച്

കൊച്ചി: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച്. മത്സരക്കമ്പം നടത്തിയതിന്റെ ഉത്തരവാദിത്തം ക്ഷേത്ര ഭാരവാഹികള്‍ക്കാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറുകാര്‍ക്ക് അനുമതി നല്‍കിയത് ക്ഷേത്ര ഭാരവാഹികളാണ്.

ദുരന്തത്തില്‍ പോലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും ക്ഷേത്ര പരിസരത്ത് പോലീസ് സാന്നിധ്യം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. പോലീസിനും ജില്ലാ ഭരണകൂടത്തിനും ക്ലീന്‍ ചീട്ട് നല്‍കുന്നതാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്.

ഏപ്രില്‍ പത്തിനാണ് 107 പേരുടെ മരണത്തിനിടയാക്കിയ പരൂവര്‍ വെടിക്കെട്ടപകടം നടന്നത്. അപകടത്തില്‍ 150 ലേറെ പേര്‍ക്കാണ് പരിക്കേറ്റത്.