കറുപ്പിനെ വെറുക്കുന്ന വെള്ളാപ്പള്ളി കറുത്തവരെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച ശ്രീനാരായണഗുരുവിനെ മറക്കരുതെന്ന് പന്ന്യന്‍ രവീന്ദ്രന്‍

കുറുപ്പുംപടിയില്‍ ദലിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം ആരംഭിക്കാതിരുന്നതിനു പിന്നില്‍ ദുരൂഹതയുണ്ട്. ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടെന്നും പന്ന്യന്‍ പറഞ്ഞു.

കറുപ്പിനെ വെറുക്കുന്ന വെള്ളാപ്പള്ളി കറുത്തവരെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച ശ്രീനാരായണഗുരുവിനെ മറക്കരുതെന്ന് പന്ന്യന്‍ രവീന്ദ്രന്‍

കറുപ്പിനെ വെറുക്കുന്ന വെള്ളാപ്പള്ളി കറുത്തവരെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച ശ്രീനാരായണഗുരുവിനെ മറക്കരുതെന്ന് സി.പി.ഐ. മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സവര്‍ണ മേധാവിത്വത്തിനെതിരെ പോരാടിയ ശ്രീനാരായണഗുരു കറുത്തവരെ സ്നേഹിക്കാനാണ് ആഹ്വാനം ചെയ്തത്- പത്തനംതിട്ട പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കവേ പന്ന്യന്‍ പറഞ്ഞു.

രാജാക്കാട് മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവ ചടങ്ങിനെത്തിയ വെള്ളാപ്പള്ളി ഉടുമ്പഞ്ചോല മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എം. മണിയെ കരിങ്കുരങ്ങനെന്നും കരിംഭൂതമെന്നും വിശേഷിപ്പിച്ച സംഭവത്തോട് ശക്തമായാണ് പന്ന്യന്‍ പ്രതികരിച്ചത്. കേരളത്തെ മതവിദ്വേഷത്തിന്റെ നാടാക്കി മാറ്റാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും ഇടതുപാര്‍ട്ടികള്‍ അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇടതുപക്ഷം ഒരിക്കലും അഴിമതിക്കാരായവരെ ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ല. ആര്‍. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയോടുള്ളതു വെറും അഡ്ജസ്റ്റ്മെന്റ് മാത്രമാണെന്നും പിള്ളയുടെ പാര്‍ട്ടി ഇടതുമുന്നണിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് എല്‍ഡിഎഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആര്‍.ഗണേശ്കുമാര്‍ ഒരിക്കലും അഴിമതി നടത്തിയതായി ആരും ആരോപിച്ചിട്ടില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പേരിലുള്ള മറ്റ് ആരോപണങ്ങള്‍ വിഷയമാക്കിയിട്ടില്ലെന്നും പന്ന്യന്‍ പറഞ്ഞു.

കുറുപ്പുംപടിയില്‍ ദലിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം ആരംഭിക്കാതിരുന്നതിനു പിന്നില്‍ ദുരൂഹതയുണ്ട്. ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടെന്നും പന്ന്യന്‍ പറഞ്ഞു. വടക്കെ ഇന്ത്യയില്‍ നടക്കുന്ന ക്രൂരമായ പീഡനങ്ങള്‍ കേരളത്തിലും വ്യാപിക്കുന്നു എന്നതിന് തെളിവാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read More >>