കരിമ്പൂച്ചകള്‍ കൂടെയുണ്ടെന്ന് കരുതി വെള്ളാപ്പള്ളിക്ക് എന്തും പറയാമെന്നാണോ എന്ന് പന്ന്യന്‍ രവീന്ദ്രന്റെ ചോദ്യം

വെള്ളാപ്പള്ളിയോടു തനിക്ക് സഹതാപമേ ഉള്ളൂവെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു...

കരിമ്പൂച്ചകള്‍ കൂടെയുണ്ടെന്ന് കരുതി വെള്ളാപ്പള്ളിക്ക് എന്തും പറയാമെന്നാണോ എന്ന് പന്ന്യന്‍ രവീന്ദ്രന്റെ ചോദ്യം

കേന്ദ്രസര്‍ക്കാരിന്റെ കാരുണ്യത്തില്‍ കരിമ്പൂച്ചകള്‍ കൂടെയുണ്‌ടെന്നു കരുതി വെള്ളാപ്പള്ളി നടേശന് ആരെയും എന്തും പറയാമെന്നാണോ എന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഹെലികോപ്റ്ററില്‍ കയറി നടന്നതോടെ വെള്ളാപ്പള്ളിക്കു കറുത്തവരെ കാണുന്നത് അലര്‍ജിയാണെന്നും പന്ന്യന്‍ പറഞ്ഞു.

വെള്ളാപ്പള്ളിയോടു തനിക്ക് സഹതാപമേ ഉള്ളൂവെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി പീരുമേട് എംഎല്‍എ ബിജിമോളെ അധിക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പിന്നാശലയാണ് പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.