ലോകത്തെ ഞെട്ടിച്ച പനാമ രഹസ്യനിക്ഷേപത്തിന്റെ രേഖകള്‍ ഓണ്‍ലൈനില്‍; ബച്ചനും ഐശ്വര്യയും ഉള്‍പ്പെടെ അഞ്ഞൂറോളം ഇന്ത്യക്കാരുടെ പേരുകളും

മൂന്നര ലക്ഷത്തിലേറെപ്പേരുടെ രഹസ്യനിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിലുള്ളത്. എന്നാല്‍ ഒന്നരക്കോടിയോളം വരുന്ന രേഖകളുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ പരസ്യമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍....

ലോകത്തെ ഞെട്ടിച്ച പനാമ രഹസ്യനിക്ഷേപത്തിന്റെ രേഖകള്‍ ഓണ്‍ലൈനില്‍; ബച്ചനും ഐശ്വര്യയും ഉള്‍പ്പെടെ അഞ്ഞൂറോളം ഇന്ത്യക്കാരുടെ പേരുകളും

ലോകത്തെ ഞെട്ടിച്ച പനാമ രഹസ്യനിക്ഷേപത്തിന്റെ രേഖകള്‍ ഓണ്‍ലൈനില്‍. രാഷ്ട്രനേതാക്കള്‍ അടക്കം ലോകമെമ്പാടുമുള്ള പ്രമുഖരുടെ അനധികൃത രഹസ്യനിക്ഷേപത്തിന്റെ വിവരങ്ങള്‍ ഇതോടെ എല്ലാവര്‍ക്കും കാണാന്‍ കഴയുമെന്ന സ്ഥിതിയായി. യുഎസ് ആസ്ഥാനമായ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐസിഐജെ ആണ് രണ്ടു ലക്ഷത്തോളം അക്കൗണ്ടുകളുടെ വിവരം പ്രസിദ്ധീകരിച്ചത്.

ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11.45നാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. വിവരങ്ങള്‍ തിരയാനുള്ള സൗകര്യവും വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. മൂന്നര ലക്ഷത്തിലേറെപ്പേരുടെ രഹസ്യനിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിലുള്ളത്. എന്നാല്‍ ഒന്നരക്കോടിയോളം വരുന്ന രേഖകളുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ പരസ്യമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് എന്നിവര്‍ ഉള്‍പ്പെടെ ഒരു ഡസനോളം രാഷ്ട്രത്തലവന്മാരും എഴുപതോളം രാജ്യങ്ങളിലെ 128 ഉന്നത രാഷ്ട്രീയ നേതാക്കളും ലോകമെമ്പാടുമുള്ള നൂറുകണക്കിനു കോടീശ്വരന്മാരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറോളം ഇന്ത്യക്കാരുടെയും പേര് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുണ്ട്.