ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ വനിത കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ഷെല്ലാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദി സംഘടന ഏറ്റെടുത്തിട്ടും പ്രദേശവാസികള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ വനിത കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

രാമല്ല: ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ വനിത കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സീന അല്‍ ഒമോര്‍(53) ആണ് കൊല്ലപ്പെട്ടത്. ദക്ഷിണ ഗാസ സിറ്റിയിലാണ് ആക്രമണം നടന്നത്.

ബുധനാഴ്ച്ച രാത്രിയോടെയാണ് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത്. ഇസ്രായേല്‍ സൈന്യത്തിന് നേരെയുണ്ടായ ഷെല്ലാക്രമണത്തിന് പിന്നാലെയായിരുന്നു ആക്രമണം. പിന്നീട് ആക്രമണം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെയോടെ വടക്കന്‍ ഗാസയിലേക്കും ദക്ഷിണഭാഗത്തേക്കും ആക്രമണം വ്യാപിപ്പിക്കുകയായിരുന്നു.

ഷെല്ലാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദി സംഘടന ഏറ്റെടുത്തിട്ടും പ്രദേശവാസികള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

Story by
Read More >>