പാകിസ്ഥാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

സോഷ്യല്‍ മീഡിയയിലൂടെ മതമൗലികവാദത്തിനെതിരെ ശക്തമായി പ്രചരണം നടത്തിയ വ്യക്തിയാണ് സാക്കി. 'ലെറ്റ് അസ് ബ്വില്‍ഡ് പാകിസ്ഥാന്‍' എന്ന പേരില്‍ സാക്കി ആരംഭിച്ച ഫെയ്‌സ്ബുക്ക് പേജ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുരോഗമന മതേതര ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വെബ്‌സൈറ്റും സാക്കി തുടങ്ങിയിരുന്നു.

പാകിസ്ഥാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അക്രം സാക്കി(40) വെടിയേറ്റ് കൊല്ലപ്പെട്ടു. മതമൗലികവാദത്തിനെതിരെ ശക്തമായി നിലകൊണ്ട മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു അക്രം സാക്കി.

കറാച്ചിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കവേ നാല് പേരെത്തി അക്രം സാക്കിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് ബൈക്കുകളിലായെത്തിയവരാണ് ആക്രമണം നടത്തിയത്. സാക്കിക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ റാവു ഖാലിദ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ആക്രമണത്തില്‍ സാക്കിയുടെ സഹായിക്കും പരിക്കേറ്റു.

സോഷ്യല്‍ മീഡിയയിലൂടെ മതമൗലികവാദത്തിനെതിരെ ശക്തമായി പ്രചരണം നടത്തിയ വ്യക്തിയാണ് സാക്കി. 'ലെറ്റ് അസ് ബ്വില്‍ഡ് പാകിസ്ഥാന്‍' എന്ന പേരില്‍ സാക്കി ആരംഭിച്ച ഫെയ്‌സ്ബുക്ക് പേജ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുരോഗമന മതേതര ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വെബ്‌സൈറ്റും സാക്കി തുടങ്ങിയിരുന്നു.

ആക്രമികളെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന സബീന്‍ മഹ്മൂദിനെയും ആക്രമിച്ച് കൊന്നിരുന്നു.