സംസ്ഥാനത്ത് ആകെ 1200 പ്രശ്‌ന ബാധിത ബൂത്തുകള്‍

തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കളക്ടര്‍മാര്‍,ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേരും. ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക പെട്രോളിംഗ് സംഘം രൂപീകരിക്കും.

സംസ്ഥാനത്ത് ആകെ 1200 പ്രശ്‌ന ബാധിത ബൂത്തുകള്‍

തിരുവനന്തപുരം: കേരളത്തില്‍ 1200  പ്രശ്‌നബാധിത ബുത്തുകളുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് സുഗമമായി നടക്കാന്‍ ഇത്തരം ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കും. മാത്രമല്ല ഇന്റര്‍നറ്റ് സൗകര്യമുള്ള കേന്ദ്രങ്ങളില്‍ വെബ്കാസ്റ്റിംഗും അല്ലാത്തിടങ്ങളില്‍ വീഡിയോ റെക്കോര്‍ഡിംഗും ഏര്‍പ്പെടുത്തും. മാത്രമല്ല മൈക്രോ ഒബ്‌സര്‍വര്‍മാര്‍ ഇത്തരം ബൂത്തുകള്‍ നിരീക്ഷിക്കും. വോട്ടെടുപ്പ് കഴിഞ്ഞാലും ഈ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ വിന്യാസം തുടരും.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കളക്ടര്‍മാര്‍,ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേരും. ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക പെട്രോളിംഗ് സംഘം രൂപീകരിക്കും.
വ്യജ മദ്യം, കള്ളപ്പണം എന്നിവ തടയാന്‍ നടപടി സ്വീകരിച്ചു കഴിഞ്ഞു. കള്ളപ്പണം പിടികൂടാന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംഘം രൂപീകരിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പും വരും ദിവസങ്ങളില്‍ മണ്ഡലങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കും.