പ്രധാനമന്ത്രിയെ ന്യായീകരിക്കാന്‍ അമിത് ഷാ ഉപയോഗിച്ചത് പണ്ട് കോണ്‍ഗ്രസ് ഗുജറാത്തില്‍ മോദിക്കെതിരേ ഉപയോഗിച്ച അതേ ചിത്രം

2013 ജൂലൈയില്‍ ഔട്ട്ലുക്ക് അട്ടപ്പാടിയെ ശ്രീലങ്കയാക്കുന്നത്. വസ്തുതകള്‍ ഇങ്ങനെയായിരിക്കെയാണ് അതേ ചിത്രം കേരളത്തില്‍ ആദിവാസി പട്ടിണിമരണങ്ങള്‍ രൂക്ഷമാണ് എന്ന് കാണിക്കാന്‍ അമിത് ഷാ വീണ്ടും ആയുധമാക്കുന്നത്.

പ്രധാനമന്ത്രിയെ ന്യായീകരിക്കാന്‍ അമിത് ഷാ ഉപയോഗിച്ചത് പണ്ട് കോണ്‍ഗ്രസ് ഗുജറാത്തില്‍ മോദിക്കെതിരേ ഉപയോഗിച്ച അതേ ചിത്രം

സൊമാലിയന്‍ വിവാദത്തില്‍ നിന്ന തലയൂരാന്‍ ബിജെപി ഉപയോഗിച്ച ശ്രീലങ്കന്‍ യുദ്ധക്കെടുതിയുടെ ചിത്രം പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കാണുന്നത് ആദ്യമായല്ല. 2012ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് 'ജോയിന്‍ ഹാന്‍ഡ്സ് ഫോര്‍ ചെയ്ഞ്ച്' എന്ന പേരില്‍ ഗുജറാത്തിലെ മോഡി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ ക്യാംപെയിനില്‍ സംസ്ഥാനത്തെ 45 ശതമാനം കുട്ടികള്‍ക്കും പോഷകാഹാരം ലഭിക്കുന്നില്ല എന്ന് തെളിയിക്കാനായി ഈ ചിത്രം ഉപയോഗിച്ചിരുന്നു.


ഗുജറാത്തില്‍ പോഷകാഹാരകുറവ് മൂലം ദുരിതമനുഭവിക്കുന്ന അമ്മയും കുഞ്ഞും എന്ന നിലക്കാണ് കോണ്‍ഗ്രസ് ഈ ചിത്രം പ്രചരിപ്പിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ഗുജറാത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് തെറ്റായ പ്രചാരണങ്ങള്‍ അഴിച്ച് വിടുന്നത് എന്ന് ബിജെപി നേതാവ് നിര്‍മ്മലാ സീതാരാമന്‍ അന്ന് ആരോപിച്ചിരുന്നു. മാത്രമല്ല ഇതില്‍ കോണ്‍ഗ്രസ് ഗുജറാത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഈ വിവാദങ്ങള്‍ അരങ്ങേറുമ്പോള്‍ അമിത് ഷാ ഗുജറാത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിലെ മന്ത്രിയായിരുന്നു. പരസ്യ ഏജന്‍സിയെ കുറ്റപ്പെടുത്തി തലയൂരിയ കോണ്‍ഗ്രസ് യഥാര്‍ത്ഥ വിഷയത്തെ ലഘൂകരിക്കാനാണ് ചിത്രം വിവാദമാക്കുന്നത് എന്ന മറുവാദവും ഉന്നയിച്ചു.

ഈ വിവാദങ്ങള്‍ കെട്ടടങ്ങിയ ശേഷമാണ് 2013 ജൂലൈയില്‍ ഔട്ട്ലുക്ക് അട്ടപ്പാടിയെ ശ്രീലങ്കയാക്കുന്നത്. വസ്തുതകള്‍ ഇങ്ങനെയായിരിക്കെയാണ് അതേ ചിത്രം കേരളത്തില്‍ ആദിവാസി പട്ടിണിമരണങ്ങള്‍ രൂക്ഷമാണ് എന്ന് കാണിക്കാന്‍ അമിത് ഷാ വീണ്ടും ആയുധമാക്കുന്നത്. കേരളത്തില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് അട്ടപ്പാടിയെ സൊമാലിയയാക്കിയ പ്രധാനമന്ത്രിയെ ന്യായീകരിക്കാന്‍ ഒരിക്കല്‍ കോണ്‍ഗ്രസ് ഉപയോഗിച്ച് പാളിപോയ അതേ തന്ത്രം തന്നെ വേണ്ടിയിരുന്നോ എന്നാണ് ബിജെപി നേതാക്കന്മാര്‍ പോലും ചോദിക്കുന്നത.

Card


Card


CardRead More >>