പ്രതിപക്ഷ നേതാവിനെ ഞായാറാഴ്ച്ച അറിയാം

തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്താണ് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകാനില്ലെന്ന് വ്യക്തമാക്കിയത്.

പ്രതിപക്ഷ നേതാവിനെ ഞായാറാഴ്ച്ച അറിയാം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഞായറാഴ്ച്ച. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, ഷീല ദീക്ഷിത്, ദീപക് ബാബ്‌റിയ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തേ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഐ ഗ്രൂപ്പിന് ഭൂരിപക്ഷമുള്ളതിനാല്‍ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കുമെന്നാണ് സൂചന.

തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്താണ് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകാനില്ലെന്ന് വ്യക്തമാക്കിയത്.

രമേശ് ചെന്നിത്തലയ്ക്ക് പുറമേ, ഐ ഗ്രൂപ്പ് നേതാക്കളായ ഐ ഗ്രൂപ്പില്‍ നിന്ന് കെ.മുരളീധരന്‍, വി.ഡി സതീശന്‍, എ ഗ്രൂപ്പില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുവരുന്നുണ്ട്.

Read More >>