നരേന്ദ്രമോദിക്ക് ഉമ്മന്‍ചാണ്ടിയുടെ തുറന്ന കത്ത്

തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് കേരളത്തിലെ വോട്ടര്‍മാരെ വികസനത്തിന്റെ മറയിട്ട വര്‍ഗീയതയുടെ വിഷം ചീറ്റി ഭിന്നിപ്പിക്കാനും അതില്‍ നിന്ന് നേട്ടമുണ്ടാക്കി ജയിച്ചു കയറാനും ബിജെപി നടത്തുന്ന ശ്രമം ഫലം കാണില്ലെന്നും കേരളത്തിലെ ജനങ്ങള്‍ മോദിയുടെ പാര്‍ട്ടിയെ നിയമസഭയുടെ പടി കയറ്റില്ലെന്നും കത്ത് പറയുന്നു.

നരേന്ദ്രമോദിക്ക് ഉമ്മന്‍ചാണ്ടിയുടെ തുറന്ന കത്ത്

തിരുവനന്തപുരം: തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് വോട്ടര്‍മാരെ ഭിന്നിപ്പിക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തുറന്ന കത്ത്. ഫെയ്‌സ്ബുക്കിലാണ് മുഖ്യമന്ത്രിയുടെ തുറന്ന കത്ത്.

എ.ബി വായ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കേരളത്തില്‍ എത്തി പ്രഖ്യാപിച്ച 402 കോടി രൂപയുടെ കുമരകം പാക്കേജ് ഇപ്പോഴും വെറും പ്രഖ്യാപനം മാത്രമായി തുടരുകയാണ്. വികസനത്തേയും ഭരണത്തേയും കാര്‍ഷിക മേഖലയേയും കുറിച്ച് പറയുന്ന അങ്ങയുടെ വാക്കുകള്‍ കേരള ജനതയ്ക്ക് എങ്ങനെ വിശ്വസി ക്കാന്‍ കഴിയുമെന്നും കത്തില്‍ ചോദിക്കുന്നു.

മോദി സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ചെയ്ത ജനവിരുദ്ധ നയങ്ങളെ കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ചതും ക്രൂഡോയില്‍ വില കുറഞ്ഞിട്ടും അതിന്റെ പ്രയോജനം സാധാരണക്കാരിലേക്ക് എത്തിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്നും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാതെ കോര്‍പ്പറേറ്റുകളുടെ കിട്ടാകടം  എഴുതി തള്ളിയതിനെ കുറിച്ചും കത്തില്‍ ചോദിക്കുന്നു.