മുഖ്യമന്ത്രി ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു; ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കും

സംഭവത്തില്‍ കര്‍ശനമായ നടപടികളെടുക്കുമെന്നും പ്രതികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുഖ്യമന്ത്രി ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു; ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കും

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ മാതാവിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. കേരളം പോലൊരു നാട്ടില്‍ ഒരിക്കലും സംഭവിച്ചുകൂടാത്ത നിര്‍ഭാഗ്യകരമായ സംഭവമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ കര്‍ശനമായ നടപടികളെടുക്കുമെന്നും പ്രതികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും അരങ്ങേറി.