കണ്ണൂര്‍ വിമാനത്താളമെന്നു പറഞ്ഞ് സ്‌കോട്ട്‌ലാന്‍ഡ് വിമാനത്താവളത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കണ്ണൂര്‍ വിമാനത്താവളം രാജ്യന്തര സര്‍വ്വീസിന് സജ്ജമായെന്ന വാര്‍ത്തയോടൊപ്പമാണ് ഉമ്മന്‍ചാണ്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സ്‌കോട്ട്‌ലാന്‍ഡിലെ സ്‌റ്റോണോവേ വിമാനത്താവളത്തിന്റെ ഫോട്ടോ ചേര്‍ത്തിരിക്കുന്നത്.

കണ്ണൂര്‍ വിമാനത്താളമെന്നു പറഞ്ഞ് സ്‌കോട്ട്‌ലാന്‍ഡ് വിമാനത്താവളത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കണ്ണൂര്‍ വിമാനത്താളമെന്നു പറഞ്ഞ് സ്‌കോട്ട്‌ലാന്‍ഡ് വിമാനത്താവളത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂര്‍ വിമാനത്താവളം രാജ്യന്തര സര്‍വ്വീസിന് സജ്ജമായെന്ന വാര്‍ത്തയോടൊപ്പമാണ് ഉമ്മന്‍ചാണ്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സ്‌കോട്ട്‌ലാന്‍ഡിലെ സ്‌റ്റോണോവേ വിമാനത്താവളത്തിന്റെ ഫോട്ടോ ചേര്‍ത്തിരിക്കുന്നത്.

Air

യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ് കണ്ണൂര്‍ വിമാനത്താവളമെന്നും ഉമ്മന്‍ചാണ്ടി സൂചിപ്പിച്ചിട്ടുണ്ട്. വിമാനത്താവളം കണ്ണൂരിലേത് അല്ല എന്ന് ചൂണ്ടിക്കാട്ടി പലരും പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്. ചിലര്‍ സ്‌കോട്ട്‌ലാന്റ് വിമാനത്താവളത്തിന്റെ ഫോട്ടോയ്ക്ക് തെളിവുമായും കമന്റ്‌ബോക്‌സില്‍ എത്തിയിട്ടുണ്ട്.