പ്രസംഗത്തില്‍ നിന്ന് ഒരു ഭാഗം അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് ഉമ്മന്‍ചാണ്ടി

കേരളത്തില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് താന്‍ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി. കുട്ടനാട്ടില്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിമാറ്റി വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു

പ്രസംഗത്തില്‍ നിന്ന് ഒരു ഭാഗം അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് ഉമ്മന്‍ചാണ്ടി

കോഴിക്കോട്: കേരളത്തില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് താന്‍ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി. കുട്ടനാട്ടില്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിമാറ്റി വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു . കോണ്‍ഗ്രസ്- ബിജെപി ധാരണയുണ്ടെന്ന സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോപണത്തിന് മറുപടി പറയുകയാണ് താന്‍ ചെയ്തത്.

മഞ്ചേശ്വരത്തും കാസര്‍ഗോഡും യുഡിഎഫ് ഒന്നാം സ്ഥാനത്തും ബിജെപി രണ്ടാം സ്ഥാനത്തുമാണ്. അവിടെ സിപിഐഎം മൂന്നാമത് മാത്രമാണുള്ളത്. ബിജെപി ശക്തമായി മത്സരിക്കുന്നിടത്ത് സിപിഐഎമ്മിന്റെ മത്സരം കാണാനില്ല എന്നാണ് താന്‍ ഉദ്ദേശിച്ചത്.

ഉമ്മന്‍ചാണ്ടിയുടെ പ്രസംഗത്തിന് എതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും എ കെ ആന്റണിയും രംഗത്തെത്തിയിരുന്നു.

Story by