ഉമ്മന്‍ചാണ്ടി രാജിവെച്ചു

തിരഞ്ഞെടുപ്പിലേറ്റ പരാജയം തെറ്റായ പ്രചരണങ്ങളാലും യുഡിഎഫിനെതിരെയുണ്ടായ വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാലും മൂലമാണെന്ന് ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഉമ്മന്‍ചാണ്ടി രാജിവെച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ മന്ത്രിസഭയുടെ രാജി ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. രാവിലെ 10.15 ന് ഗവര്‍ണര്‍ പി സദാശിവത്തിന് രാജിക്കത്ത് കൈമാറി. കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നതുവരെ മുഖ്യമന്ത്രിയായി തുടരും. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉമ്മന്‍ചാണ്ടി രാജി പ്രഖ്യാപനം അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പിലേറ്റ പരാജയം തെറ്റായ പ്രചരണങ്ങളാലും യുഡിഎഫിനെതിരെയുണ്ടായ വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാലും മൂലമാണെന്ന് ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സര്‍ക്കാരിനെതിരെയുള്ള തെറ്റായ പ്രചാരണം അതിജീവിക്കാനും അതിനെ പ്രതിരോധിക്കാനും സാധിച്ചില്ല. ഗവണ്മെന്റിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വീഴ്ച പറ്റിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Read More >>