തോമസ്‌ ഐസക്കിന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി

സംസ്ഥാന സർക്കാരിന്റെ ഖജനാവ് കാലിയാണെന്ന നിയുക്ത ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പരാമർശത്തിന് മറുപടിയുമായി ഉമ്മൻ ചാണ്ടി രംഗത്ത്.

തോമസ്‌ ഐസക്കിന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഖജനാവ് കാലിയാണെന്ന നിയുക്ത ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പരാമർശത്തിന് മറുപടിയുമായി ഉമ്മൻ ചാണ്ടി രംഗത്ത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പുതിയ സർക്കാരിന് ഏറെ തലവേദന സൃഷ്ടിക്കുമെന്ന തോമസ്‌ ഐസക്കിന്റെ ആരോപണത്തിന് മറുപടിയായിയാണ് ഖജനാവ് കാലിയാണോ അല്ലയോ എന്ന് ധനമന്ത്രിപദം ഏറ്റെടുത്തശേഷം അദ്ദേഹത്തിന് മനസിലാകുമെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്.

"പതിനഞ്ചു വർഷം മുൻപ് സംസ്ഥാനം നേരിട്ട സാമ്പത്തിക പ്രതിസന്ധിക്കു സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. കടം വാങ്ങുന്ന പണത്തിന്റെ 70 ശതമാനത്തോളം ദൈനംദിന ചിലവിന് ഉപയോഗിക്കുന്ന അവസ്ഥയാണ്.ഈ സാഹചര്യത്തില്‍ ധവളപത്രം ഇറക്കേണ്ടി വരും". തോമസ്‌ ഐസക്ക് കഴിഞ്ഞ ദിവസം പറഞ്ഞു.