മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വോട്ട് രേഖപ്പെടുത്തി

ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപള്ളിയിലെ ജോര്‍ജിയന്‍ പബ്ലിക് സ്കൂളിലെ 111ആം എത്തി തന്റെ വോട്ട് രേഖപ്പെടുത്തി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വോട്ട് രേഖപ്പെടുത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ വോട്ട് രേഖപ്പെടുത്തി. തന്റെ മണ്ഡലമായ പുതുപള്ളിയിലെ ജോര്‍ജിയന്‍ പബ്ലിക് സ്കൂളിലെ 111ആം ബൂത്തില്‍ എത്തിയാണ് മുഖ്യമന്ത്രി തന്റെ വോട്ട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ഒപ്പം മകന്‍ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മ ഉമ്മനുമുണ്ടായിരുന്നു.

താന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എന്നും ബിജെപി അക്കൗണ്ട്‌ തുറക്കില്ലയെന്നും വോട്ട് ചെയ്ത ശേഷം ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ബിജെപിയുടെ വോട്ട് ശതമാനം കൂടുമോ എന്നാ ചോദ്യത്തിന് വോട്ട് ചോര്‍ച്ച നടന്നാല്‍ അത് ബിജെപിക്ക് ഗുണം ചെയ്തേക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുന്ന പോരാട്ടമാണ് ഇത് എന്നും ഫലത്തെ കുറിച്ച് തനിക്ക് ഒരു ആശങ്കയുമില്ലയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Read More >>