മാനനഷ്ട കേസ്; ഉപഹര്‍ജി തള്ളി; കേസില്‍ വിചാരണ തുടരും

സാങ്കേതിക പിഴവ് മൂലം പരസ്യ പ്രസതാവന നടത്തരുത് എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഉപ ഹര്‍ജി തള്ളി. മാനനഷ്ട കേസില്‍ വിചാരണ തുടരും. മനനഷ്ട കേസിലെ ആരോപണങ്ങള്‍ വിചാരണ കോടതിക്ക് വിട്ടു. ഇരുകൂട്ടര്‍ക്കും തെളിവുകള്‍ വിചാരണ കോടതിക്ക് നല്‍കാം.

മാനനഷ്ട കേസ്; ഉപഹര്‍ജി തള്ളി; കേസില്‍ വിചാരണ തുടരും

തിരുവനന്തപുരം: ലോകായുക്തയില്‍ തനിക്ക് എതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട് എന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍റെ അപകീര്‍ത്തികരമായ പ്രസ്താവനയ്ക്ക് എതിരെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചു.

സാങ്കേതിക പിഴവ് മൂലം പരസ്യ പ്രസതാവന നടത്തരുത് എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഉപ ഹര്‍ജി തള്ളി. മാനനഷ്ട കേസില്‍ വിചാരണ തുടരും. മനനഷ്ട കേസിലെ ആരോപണങ്ങള്‍ വിചാരണ കോടതിക്ക് വിട്ടു. ഇരുകൂട്ടര്‍ക്കും തെളിവുകള്‍ വിചാരണ കോടതിക്ക് നല്‍കാം.

തിരുവനന്തപുരം  അഡിഷണല്‍ സെഷന്‍സ് കോടതിയുടെ വെക്കേഷന്‍ ബെഞ്ച്‌ 29/04/2016ന് ആദ്യം പരിഗണിച്ച കേസ് എതിര്‍ ഭാഗത്തിന്റെ ആക്ഷേപം കേള്‍ക്കുവാന്‍ വേണ്ടി ഇന്നലെ പരിഗണിക്കുകയും പിന്നീട് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയും ചെയ്തിരുന്നു.

മാനനഷ്ടക്കേസില്‍ അടിയന്തര ഹര്‍ജി കേള്‍ക്കണമെന്നും ഇടക്കാല ഉത്തരവ് വേണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മാന്‍ ചാണ്ടി കോടതിയെ സമീപിച്ചത്. എന്നാല്‍ വിഎസ് തിരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ കേസ് പഠിച്ചുമറുപടി സമര്‍പ്പിക്കാന്‍ വിഎസ്സിന്റെ അഭിഭാഷകന്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇത് പരിഗണിച്ച കോടതി കേസ് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

ഇന്നലെ  വിഎസിന് ധൈര്യമുണ്ടെങ്കിൽ ഒരു എഫ്ഐആറിൽ പോലും പേരില്ലാത്ത ഉമ്മൻചാണ്ടിക്കെതിരെ എതിർ സത്യവാങ്മൂലം നൽകട്ടേയെന്ന് ഉമ്മൻചാണ്ടിയുടെ അഭിഭാഷകന്‍ വെല്ലുവിളിച്ചു. ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകന്റെ വെല്ലുവിളി ഏറ്റെടുക്കുന്നവെന്ന് വി.എസിന്റെ അഭിഭാഷകൻതിരിച്ചടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോടതി മുറിക്കുള്ളില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കം ഉണ്ടാവുകയും കോടതി ഇടപ്പെട്ട് രംഗം ശാന്തമാക്കുകയുമായിരുന്നു.

Read More >>