സിപിഐഎമ്മിന് എതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി

ടിപി വധക്കേസിലെ ഗൂഢാലോചനയുടെ അന്വേ ഷണം സിബിഐക്കു വിട്ടാല്‍ സിപിഐഎമ്മിലെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്നും കോണ്‍ഗ്രസിനെ മുഖ്യശ ത്രുവായി കാണുന്ന ബിജെപിക്ക് സിപിഐഎമ്മിനെ സഹായിക്കാന് താല്‍പര്യമെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

സിപിഐഎമ്മിന് എതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം: ടിപി വധക്കേസ് സിബിഐ അന്വേഷണം ബിജെപിയും സിപിഐഎമ്മും ചേര്‍ന്ന് അട്ടിമറിച്ചുവെന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന പുറത്തുകൊുവരാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടേകാല്‍ വര്‍ഷമായി അടയിരിക്കുകയാണെന്നു ആരോപിച്ച മുഖ്യമന്ത്രി വിഷയത്തില്‍ ബിജെപിയും സിപിഐഎമ്മുമായി ഒത്തുകളി നടന്നതായും ആരോപിക്കുന്നു.


ടിപി വധക്കേസിലെ ഗൂഢാലോചനയുടെ അന്വേ ഷണം സിബിഐക്കു വിട്ടാല്‍ സിപിഐഎമ്മിലെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്നും കോണ്‍ഗ്രസിനെ മുഖ്യ ശത്രുവായി കാണുന്ന ബിജെപിക്ക് സിപിഐഎമ്മിനെ സഹായിക്കാന് താല്‍പര്യമെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം ബിജെപിയുമായി  ധാരണയോടെ പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു. നേരത്തെ പ്രതിപക്ഷ നേതാവ് നല്‍കിയ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേ ഷണം ആവശ്യപ്പട്ട് കേന്ദ്രത്തിനു കത്തയച്ചത് എന്നും മുഖ്യമന്ത്രി പറയുന്നു.

ടിപി ചന്ദ്രശേഖരന്റെ കൊലപാതക ത്തില്‍ തന്റെ നിലപാടുകളില്‍ മാറ്റംവ
രുത്തിയ പ്രതിപക്ഷ നേതാവ്, പാര്‍ട്ടി നട ത്തിയ അന്വേഷണത്തില്‍ തൃപ്തനാണെന്ന് മലക്കം മറിമറിഞ്ഞിരുന്നു. കേരളത്തെ ഞെട്ടി ച്ച ഈ മലക്കം മറിച്ചിലിന്റെ പിന്നിലുള്ള കാരണം എന്താണെന്ന് അദ്ദേഹം ഇനിയും വ്യക്തമാക്കിയിട്ടി ല്ലയെന്നും ഉമ്മാന്‍ ചാണ്ടി പറഞ്ഞു.

Read More >>