പിണറായിയില്‍ പ്രകടനത്തിന് നേരെ ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞു;ഒരാള്‍ കൊല്ലപ്പെട്ടു

സിപിഐഎം പ്രവര്‍ത്തകനായ എരുവട്ടി സ്വദേശി രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ബോംബെറിയുകയായിരുന്നു.

പിണറായിയില്‍  പ്രകടനത്തിന് നേരെ ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞു;ഒരാള്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍: പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിന് നേരെ ആര്‍എസ്എസ് ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സിപിഐഎം പ്രവര്‍ത്തകനായ എരുവട്ടി സ്വദേശി രവീന്ദ്രനാണ്  കൊല്ലപ്പെട്ടത്. ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ബോംബെറിയുകയായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മട്ടന്നൂരിലും തലശേരിയിലും സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായി. നിരവധി പേര്‍ക്ക് അക്രമസംഭവങ്ങളില്‍ പരുക്കേറ്റിട്ടുണ്ട്. ആര്‍എസ്എസാണ് അക്രമസംഭവങ്ങള്‍ക്ക് പിന്നിലെന്ന് സിപിഐഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവസ്ഥലത്ത് പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.