ഇതര സംസ്ഥാന തൊഴിലാളിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്ന സംഭവം: ഒരാള്‍ അറസ്റ്റില്‍

മര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങളിലെ രക്തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതര സംസ്ഥാന തൊഴിലാളിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്ന സംഭവം: ഒരാള്‍ അറസ്റ്റില്‍

കോട്ടയം: ചിങ്ങവനത്ത് ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പൊരിവെയിലത്ത് കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കുറിച്ചി ചിറവമുട്ടം വീരാളശേരില്‍ വര്‍ഗീസ്(70) ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് അസം സ്വദേശിയായ കൈലാഷ് ജ്യോതി ബെഹ്‌റ(30)യെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. അമ്പതിലേറെ ചതവുകളും പാടുകളും കൈലാഷിന്റെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു.


കൂടാതെ 36 മണിക്കൂര്‍ കൈലാഷ് ഭക്ഷണം കഴിച്ചിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങളിലെ രക്തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

മോഷ്ടാവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ കൈലാഷിനെ ഒരു മണിക്കൂറോളം പൊരിവെയിലത്ത് കെട്ടിയിട്ടത്. പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയപ്പോഴേക്കും കൈലാഷ് മരിക്കുകയായിരുന്നു. അവശനിലയില്‍ വായില്‍ നിന്ന് നുരയും പതയും ഒഴുകുന്ന നിലയിലായിരുന്നു കൈലാഷിനെ കണ്ടെത്തിയത്.

Read More >>