ഒമാനിൽ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു

രാജ്യത്തിന്റെ ധനക്കമ്മി വലിയൊരളവോളം പരിഹരിക്കാമെന്നാണു കണക്കുകൂട്ടൽ. തീരുമാനം ബാധകമാകുന്ന വകുപ്പുകളുടെ പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒമാനിൽ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു

ഒമാന്‍: സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി ഒമാനിൽ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു.ഇതിന്റെ ഭാഗമായി ശമ്പളം ഒഴികെയുളള എല്ലാ ആനുകൂല്യങ്ങളും ഇല്ലാതാകും. ജൂലൈ മാസത്തിനു മുൻപായി നടപടികൾ പൂർത്തിയാക്കും

വിവിധ ഇൻഷുറൻസുകള്‍ (ആരോഗ്യ ഇൻഷുറൻസ്, ട്രാവൽ ഇൻഷുറൻസ്, കാർ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്), അലവൻസുകൾ(കുട്ടികളുടെ സ്കൂൾ ഫീസ്, മൊബൈൽ ഫോൺ ബിൽ, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുളള വാർഷിക വൈദ്യപരിശോധന, വാർഷിക അവധിയോടനുബന്ധിച്ചുളള ടിക്കറ്റ്, വീട്ടു വാടക, ഫർണിച്ചർ അലവൻസ് ), ലോണുകൾ, ബോണസ്, ശമ്പളവർധന, വിശേഷ ദിവസങ്ങളോടനുബന്ധിച്ചുളള ഇൻക്രിമെന്റുകൾ എന്നിവ ഒഴിവാക്കാനാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.

ഇതുവഴി രാജ്യത്തിന്റെ ധനക്കമ്മി വലിയൊരളവോളം പരിഹരിക്കാമെന്നാണു കണക്കുകൂട്ടൽ. തീരുമാനം ബാധകമാകുന്ന വകുപ്പുകളുടെ പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്.