'ഓ കെ ജാനു' റിലീസിനൊരുങ്ങുന്നു

തമിഴില്‍ ദുല്ഖര്‍ സല്‍മാനും നിത്യ മേനോനും അവതരിപ്പിച്ച ആദിയെയും താരയേയും ഹിന്ദിയില്‍ പുനരവതരിപ്പിക്കുന്നത് ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറും ചേര്‍ന്നാണ്.

മണിരത്നം അണിയിച്ചൊരുക്കിയ ഹിറ്റ്‌ തമിഴ് ചിത്രം 'ഓ കെ കണ്മണി'യുടെ ഹിന്ദി പതിപ്പായ 'ഓ കെ ജാനു' റിലീസ് തീയതി പുറത്തുവിട്ടു. അടുത്ത വര്ഷം ജനുവരി 17-നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

തമിഴില്‍ ദുല്ഖര്‍ സല്‍മാനും നിത്യ മേനോനും അവതരിപ്പിച്ച ആദിയെയും താരയേയും ഹിന്ദിയില്‍ പുനരവതരിപ്പിക്കുന്നത് ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറും ചേര്‍ന്നാണ്. ഇതിനുമുന്‍പ് 'ആഷികി 2' എന്ന ചിത്രത്തില്‍ ഇരുവരും നായികാനായകന്മാരായി അഭിനയിച്ചിട്ടുണ്ട്. ചിത്രവും ചിത്രത്തിലെ ഗാനങ്ങളും വളരെയേറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്‌.

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ഓസ്ക്കാര്‍ ജേതാവായ എ ആര്‍ റെഹ്മാന്‍ ആണ്. ധര്‍മ്മ പ്രോഡക്ഷന്‍സിന്‍റെ ബാനറില്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം  ഷാദ് അലി സംവിധാനം നിര്‍വ്വഹിക്കുന്നു.