സ്മാര്‍ട്ട്‌ ഫോണ്‍ കാലഹരണപ്പെട്ടു, ഇനി കൃത്രിമ വിജ്ഞാന (AI) യുഗം: സുന്ദർ പിച്ചൈ

ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് അസിസ്റ്റന്റകളുടെ (AI-Artificial Intelligence) യുഗമായിരിക്കും. കൃത്രിമമായി നിർമ്മിക്കപ്പെടുന്ന ബുദ്ധികേന്ദ്രമാണ് ഇന്റലിജന്റ് അസിസ്റ്റന്റ്. ഈ കൃത്രിമ വിജ്ഞാനമായിരിക്കും ഇനി ലോകത്തെ നിയന്ത്രിക്കുക.

സ്മാര്‍ട്ട്‌ ഫോണ്‍ കാലഹരണപ്പെട്ടു, ഇനി കൃത്രിമ വിജ്ഞാന (AI) യുഗം: സുന്ദർ പിച്ചൈ

sundar-Pichai

കംപ്യൂട്ടറിന്റെ യുഗം അവസാനിക്കുന്നു എന്ന് വിലയിരുത്തുകയാണ് ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവായ സുന്ദർ പിച്ചൈ. ഗൂഗിളിന്റെ ഓഹരി പങ്കാളികൾക്കയച്ച കത്തിലാണ് സുന്ദർ ഇങ്ങനെ പ്രതിപാദിക്കുന്നത്.

ഇനി ആര്‍ട്ടിഫിഷ്യല്‍  ഇന്റലിജന്റ് അസിസ്റ്റന്റകളുടെ (AI-Artificial Intelligence) യുഗമായിരിക്കും. കൃത്രിമമായി നിർമ്മിക്കപ്പെടുന്ന ബുദ്ധികേന്ദ്രമാണ് ഇന്റലിജന്റ് അസിസ്റ്റന്റ്. ഈ കൃത്രിമ വിജ്ഞാനമായിരിക്കും ഇനി ലോകത്തെ നിയന്ത്രിക്കുക.

കംപ്യുട്ടര്‍ കണ്ടു പിടിക്കുമ്പോള്‍ അത് ഒരു ചെറിയ ഫാക്ടറിയായിരുന്നു.എന്നാല്‍, ജനകീയമാകുന്ന സമയത്ത്, കംമ്പ്യൂട്ടർ എന്നാൽ ഡസ്ക്ടോപ്പായി മാറി . ഇതു മാറി പിന്നീട് ലാപ്ടോപ്പായി. അവിടെ നിന്നും കംപ്യൂടർ ടാബുകളായി തന്റെ രൂപം ഒതുക്കി.ഒടുവിൽ ഇന്ന് വ്യാപകമായത് പോലെ കംപ്യൂട്ടറുകൾ സ്മാർട്ട് ഫോണിലേക്ക് ചുരുങ്ങി.

എന്നാൽ ഈ അവസ്ഥയ്ക്കും മാറ്റമുണ്ടാകുമെന്നാണ് സുന്ദർ പിച്ചൈ വിലയിരുത്തുന്നത്. ചരിത്രത്തിലാദ്യമായി ആപ്പിൽ ഉൽപന്നങ്ങളുടെ വിപണി നഷ്ടത്തിലായത് ഈ സാഹചര്യത്തിന്റെ മുന്നോടിയാണ്. യന്ത്രങ്ങളിൽ നിന്നും അകന്നു നിന്ന്. നിരന്തര സഹായമായി ഇൻറലിജന്റ് അസിസ്റ്റന്റ് എന്ന പ്രസ്ക്തി വർദ്ധിക്കുന്നതിവിടെയാണ്.

ആളുകൾക്ക് ഇനി താൽപര്യം ക്ലൗഡ് പ്ലാറ്റഫോമുകളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായിരിക്കും. ഗൂഗിൽ ഇതിന് തയ്യാറെടുക്കുന്നു എന്ന അവ്യക്ത പരാമർശവും സുന്ദർ പിചെ  നടത്തുന്നു.

44 വയസുള്ള ഈ ഗൂഗിള്‍ തലവന്‍ തമിഴ്നാട് മധുരൈ സ്വദേശിയാണ്.

Read More >>