ഒറ്റപ്പാലത്തും ഷൊര്‍ണൂരും സിപിഐ(എം) വിമതര്‍ നോട്ടക്ക് പുറകില്‍

ഒറ്റപ്പാലത്ത് പാര്‍ട്ടി മുന്‍ ഏരിയ കമ്മിറ്റിയംഗവും ലോക്കല്‍ സെക്രട്ടറിയും ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എസ് ആര്‍ പ്രകാശാണ് വിമതനായി മത്സരിച്ചത്. പ്രകാശിന് 805 വോട്ട് മാത്രമാണ് ലഭിച്ചത്.

ഒറ്റപ്പാലത്തും ഷൊര്‍ണൂരും സിപിഐ(എം) വിമതര്‍ നോട്ടക്ക് പുറകില്‍

പാലക്കാട്: ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ സ്വതന്ത്രമുന്നണിയെന്ന പേരില്‍ ശക്തി തെളിയിക്കാന്‍ നിന്ന സിപിഐ(എം) വിമതര്‍ക്ക് നോട്ട യെക്കാളും കുറഞ്ഞ വോട്ട്. രണ്ടിടത്തും സിപിഐ(എം) സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ചതോടെ രണ്ടിടത്തും വിമതര്‍ക്കും നിലനില്‍പ്പില്ലാതായി.

ആയിരകണക്കിന് വോട്ടുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന വിമതര്‍ ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിച്ചത്. ഒറ്റപ്പാലത്ത് പാര്‍ട്ടി മുന്‍ ഏരിയ കമ്മിറ്റിയംഗവും ലോക്കല്‍ സെക്രട്ടറിയും ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എസ് ആര്‍ പ്രകാശാണ് വിമതനായി മത്സരിച്ചത്. പ്രകാശിന് 805 വോട്ട് മാത്രമാണ് ലഭിച്ചത്.


ഒറ്റപ്പാലത്ത് നോട്ടക്കു മാത്രം 1013 വോട്ടു ലഭിച്ചു. ഒറ്റപ്പാലത്ത് സിപിഐ(എം) സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ വര്‍ദ്ധിക്കുകയാണ് ഉണ്ടയത്. 671761 വോട്ട് നേടിയ സിപിഐ(എം)ലെ പി ഉണ്ണിക്ക് 16088 വോട്ടു ഭൂരിപക്ഷം ലഭിച്ചു. രണ്ടാം സ്ഥാനത്ത് വന്നത് കോണ്‍ഗ്രസിലെ അഡ്വ. ഷാനിമോള്‍ ഉസ്മാനാണ്. ഷാനിമോള്‍ക്ക് 510 73 വോട്ടാണ് ലഭിച്ചത്.

ഷൊര്‍ണൂരില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന എ രാധക്യഷ്ണനാണ് വിമതനായി മത്സരിച്ചത്. 609 വോട്ടാണ് രാധാകൃഷ്ണന് ലഭിച്ചത് . ഷൊര്‍ണൂരില്‍ നോട്ടക്ക് 800 വോട്ട് കിട്ടി. ഷൊര്‍ണൂരില്‍ സി പി എമ്മിലെ പി.ശശി 24547 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.