പ്രവാസികളുടെ ശ്രദ്ധയ്ക്ക്, "ഇന്ത്യക്കാര്‍ നിയമം പാലിക്കണമെന്ന് എംബസി"

സുരക്ഷാ ഉദ്യോഗസ്ഥര്‍ എപ്പോള്‍, എവിടെവെച്ച് ചോദിച്ചാലും കാണിക്കാന്‍ തക്ക രീതിയില്‍ താമസരേഖകള്‍ കൈവശമുണ്ടാവണം

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, "ഇന്ത്യക്കാര്‍ നിയമം പാലിക്കണമെന്ന് എംബസി"

കുവൈത്ത് സിറ്റി: രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി പൌരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

താമസ നിയമലംഘനം ഒരുനിലയ്ക്കും പൊറുപ്പിക്കിലെന്ന് കുവൈത്ത് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതിനാല്‍ സിവില്‍ ഐഡിയോ പാസ്പോര്‍ട്ടോ എപ്പോഴും കൂടെ കരുതണമെന്ന് എംബസി ഇന്ത്യന്‍ പൌരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ എപ്പോള്‍, എവിടെവെച്ച് ചോദിച്ചാലും കാണിക്കാന്‍ തക്ക രീതിയില്‍ താമസരേഖകള്‍ കൈവശമുണ്ടാവണമെന്നും വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നത് ഒഴിവാക്കണമെന്നുംഎംബസി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.


സമീപകാലത്ത് നിരവധിപേരാണ് വിസ കാലാവധി കഴിഞ്ഞതിനുശേഷവും രാജ്യത്ത് തങ്ങിയതിന് പിടിയിലായത്. ഈ അവസ്ഥ ഒഴിവാക്കാന്‍ വേണ്ടിയാണ് എംബസി കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്.

എംബസിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ...

  • വിസ തീരുന്നമുറക്ക് പുതുക്കാന്‍ ശ്രദ്ധകാണിക്കണം.

  • ഗാര്‍ഹിക വിസയിലത്തെിയവര്‍ തങ്ങളുടെ സ്പോണ്‍സര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യരുത്.

  • നിയമലംഘനങ്ങള്‍ നടത്തിയതിന് പിടിയിലായി നാടുകടത്താന്‍ വിധിക്കപ്പെട്ട ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് എംബസി നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.

Story by