തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പരിശോധനയല്ല, സര്‍ജറി തന്നെ ആണ് വേണ്ടതെന്ന് ദിഗ്‌വിജയ് സിംഗ്

തെരഞ്ഞെടുപ്പ് തോല്‍വി നിരാശപ്പെടുത്തുന്നതാണ് പക്ഷേ അപ്രതീക്ഷിതമല്ലെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. ട്വിറ്ററിലൂടെ ആണ് ദിഗ്‌വിജയ് സിംഗിന്റെ പ്രതികരണം. തോല്‍ക്കാനുള്ള കാരണങ്ങള്‍ പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പ്രതികരിച്ചതിന് തൊട്ട് പിന്നാലെയാണ് ദിഗ്‌വിജയ് സിംഗിന്റെ ട്വീറ്റ്.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പരിശോധനയല്ല, സര്‍ജറി തന്നെ ആണ് വേണ്ടതെന്ന് ദിഗ്‌വിജയ് സിംഗ്

ന്യൂഡല്‍ഹി: കേരളം,അസം,തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍
കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെ കുറിച്ച് പരിശോധനയല്ല വേണ്ടെത് മറിച്ച സര്‍ജറിയാണെന്ന് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിംഗ്. തെരഞ്ഞെടുപ്പ് തോല്‍വി നിരാശപ്പെടുത്തുന്നതാണ് പക്ഷേ അപ്രതീക്ഷിതമല്ലെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. ട്വിറ്ററിലൂടെ ആണ് ദിഗ്‌വിജയ് സിംഗിന്റെ പ്രതികരണം. തോല്‍ക്കാനുള്ള കാരണങ്ങള്‍ പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പ്രതികരിച്ചതിന് തൊട്ട് പിന്നാലെയാണ് ദിഗ്‌വിജയ് സിംഗിന്റെ ട്വീറ്റ്.

കേരളത്തിലും അസമിലും കോണ്‍ഗ്രസ് കനത്ത പരാജയം നേരിട്ടതോടെ ആണ് വിമര്‍ശനവുമായി നേതാക്കള്‍ തന്നെ രംഗത്തെത്തിയത്. തോല്‍വിയെ കുറിച്ച് പരിശോധിക്കുകയല്ല മറിച്ച് നടപടി ആണ് വേണ്ടതെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചിരുന്നു.എന്നാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപി ലക്ഷ്യം നടക്കില്ലെന്നും  പരാജയങ്ങളില്‍ നിന്ന് പാര്‍ട്ടി ശക്തമായി തിരിച്ചു വന്നിട്ടുണ്ടെന്നും ദിഗ് വിജയ്‌സിംഗ് പറഞ്ഞു.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ദിഗ് വിജയ് സിംഗ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് അതില്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ബീഹാറില്‍ നിതീഷ് കുമാറുമായി ചേര്‍ന്ന് നേടിയ നിയമസഭാ തരഞ്ഞെടുപ്പ് ജയം മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വക നല്‍കുന്നത്. നിലവില്‍ ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് അധികാരത്തിലുള്ളത്. അതില്‍ ആറ് സംസ്ഥാനങ്ങളില്‍ 2018 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.