ആമസോണില്‍ ഇനി മുതല്‍ കാഷ് ബാക്കില്ല

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഗണ്യമായി തിരിച്ചുവരാൻ തുടങ്ങിയതോടെയാണ് ആമസോണിന്റെ നയത്തിൽ മാറ്റം വരുത്തിയത്.

ആമസോണില്‍ ഇനി മുതല്‍ കാഷ് ബാക്കില്ല

രാജ്യത്തെ ഏറ്റവും വലിയ ഇ–കൊമേഴ്സ് സർവീസായ ആമസോണ്‍ കാഷ്ബാക്ക് സൗകര്യം നിര്‍ത്തലാക്കുന്നു. ഇനി മുതല്‍  ടാബ്‌ലറ്റ്, ലാപ്ടോപ്, ഡെസ്ക്ടോപ് പിസി, മോണിറ്റർ, ക്യാമറ, ക്യാമറ ലെൻസ് തുടങ്ങി ഉൽപന്നങ്ങൾ ആമസോണിൽ നിന്നു വാങ്ങുകയാണെങ്കിൽ പണം തിരിച്ചു നൽകില്ല.

പകരം സാധനങ്ങൾ മാറ്റിയെടുക്കാന്‍ ഉപഭോക്താവിന് കഴിയും. പ്രവർത്തിക്കാത്തതോ ചെറിയ കേടുപാടുകൾ വന്നതോ ആയ ഉൽപന്നങ്ങൾ തുടർന്നും മാറ്റിനൽകുമെന്നും ആമസോണ്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഗണ്യമായി തിരിച്ചുവരാൻ തുടങ്ങിയതോടെയാണ് ആമസോണിന്റെ നയത്തിൽ മാറ്റം വരുത്തിയത്.


മുകളില്‍ പറഞ്ഞതിന് പുറത്തുള്ള വിഭാഗങ്ങളിലുള്ള ഉൽപന്നങ്ങൾ തുടർന്നും നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചെടുക്കും. എല്ലാം രേഖകളും ഭാഗങ്ങളും കേടുപാടില്ലാതെ നൽകിയാൽ പണം തിരിച്ചുനൽകും. കേടുവന്ന ഉൽപന്നങ്ങളെല്ലാം വാങ്ങി 10 ദിവസത്തിനകം മടക്കിനൽകണമെന്ന് മാത്രം.

രാജ്യത്തെ മറ്റു ഇ–കൊമേഴ്സ് കമ്പനികളായ സ്നാപ്ഡീലും ഫ്ലിപ്കാർട്ടും സാധനം കേടുവന്നതാണെന്ന് വ്യക്തമായി ബോധ്യപ്പെടുത്തി കൊടുത്താലും ബ്രാന്റോ, പ്രൊഡക്ട് മോഡലോ മാറ്റാൻ സമ്മതിക്കാറില്ല.

Read More >>