നിവിന്‍ പോളി-സിദ്ധാര്‍ഥ് ശിവ ചിത്രം തൃശ്ശൂരില്‍ പുരോഗമിക്കുന്നു

ജേക്കബിന്റെ സ്വർഗരാജ്യത്തിനുശേഷം നിവിൻ പോളി അഭിനയിക്കുന്ന സിദ്ധാർത്ഥ് ശിവയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശൂരില്‍ പുരോഗമിക്കുന്നു. ഒരു വിദ്യാർത്ഥി സംഘടനയുടെ നേതാവായിട്ടാണ് ഇതുവരെ പേരിടാത്ത ഈ ചിത്രത്തിൽ നിവിൻ പോളി അഭിനയിക്കുന്നത്.

നിവിന്‍ പോളി-സിദ്ധാര്‍ഥ് ശിവ ചിത്രം തൃശ്ശൂരില്‍ പുരോഗമിക്കുന്നു



ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിനുശേഷം നിവിൻ പോളി അഭിനയിക്കുന്ന സിദ്ധാർത്ഥ് ശിവയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശൂരില്‍ പുരോഗമിക്കുന്നു. ഒരു വിദ്യാർത്ഥി സംഘടനയുടെ നേതാവായിട്ടാണ് ഇതുവരെ പേരിടാത്ത ഈ ചിത്രത്തിൽ നിവിൻ പോളി അഭിനയിക്കുന്നത്. മൂന്നു നായികമാരാണ് ഈ ചിത്രത്തിലുള്ളത്. 'കാക്കമുട്ടൈ' എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ രാജേഷാണ് ഒരു നായിക. മറ്റൊരാൾ അപർണ്ണ ഗോപിനാഥ്. മൂന്നാമത്തെ നായിക പുതുമുഖമായിരിക്കും. യൂണിവേഴ്‌സല്‍ സിനിമയ്ക്കുവേണ്ടി ബി. രാഗേഷാണ് ചിത്രം നിർമ്മിക്കുന്നത്.


ശ്രീനിവാസൻ, അജു വർഗീസ് , സുരാജ് വെഞ്ഞാറമൂട്, മണിയൻപിള്ള രാജു, ജോജു മാള, സുജിത്, സുധീഷ് , അൽത്താഫ് തുടങ്ങി ഒരു വൻതാരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 'രാജാ റാണി', 'കത്തി', 'തെരി' എന്നീ ചിത്രങ്ങളിൽ കാമറ കൈകാര്യം ചെയ്ത ജോർജ് വില്യംസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

'പ്രേമ'ത്തിൽ കോളേജ് വിദ്യാർത്ഥിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് നിവിൻ പോളി ഒരു വിദ്യാർത്ഥി സംഘടനാ നേതാവിന്റെ റോളിലെത്തുന്നത്.പതിനഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമായിരിക്കും നിവിൻപോളി തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിൽ പങ്കുകൊള്ളുക.  തൂത്തുക്കുടിയിലും പൂവാറിലും തിരുവനന്തപുരത്തുമായാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഗൗതം രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ആക്ഷൻ ത്രില്ലറിൽ പ്രതിനായക വേഷത്തിലാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നത്.