നിവിന്‍ പോളി നെഗറ്റീവ് റോളില്‍ പ്രത്യക്ഷപ്പെടുന്നു

നവാഗതനായ ഗൌതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് നിവിന്‍ പ്രതിനായകനായി എത്തുന്നത്.

നിവിന്‍ പോളി നെഗറ്റീവ് റോളില്‍ പ്രത്യക്ഷപ്പെടുന്നു

മലയാളത്തിന്റെ യുവനായകന്‍ നിവിന്‍ പൊളി വില്ലന്‍ വേഷം അണിയുന്നു. മലയാളത്തിലല്ല തമിഴിലാണ് നിവിന്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രം ഒരുങ്ങുന്നത്.

നവാഗതനായ ഗൌതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് നിവിന്‍ പ്രതിനായകനായി എത്തുന്നത്. കന്നഡ ചിത്രമായ 'ഉള്ളിടവര് കണ്ടാതെ'യുടെ തമിഴ് റീമേക്കാണ് ചിത്രം. രണ്ടു നായകന്മാരില്‍ ഒരാളായിരിക്കും നിവിന്‍ എന്നും രണ്ടാമത്തെ നായകന്‍ ആരെന്നു കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യക്തമാക്കും എന്നും സംവിധായകന്‍ ഗൌതം മാദ്ധ്യമങ്ങളെ അറിയിച്ചു.

'നേരം' ,'പ്രേമം' എന്നീ ചിത്രങ്ങളുടെ തമിഴ് മൊഴിമാറ്റ പതിപ്പുകളിലൂടെ ഇതിനോടകം തന്നെ തമിഴകത്തിന് സുപരിചിതനാണ് നിവിന്‍. പ്രേക്ഷകരുടെ ആവശ്യപ്രകാരം  പ്രേമം തമിഴ്നാട്ടില്‍ റീ-റിലീസ് ചെയ്യുക വരെയുണ്ടായി.  ജൂണ്‍ ആദ്യ വാരം പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. അടുത്ത വര്ഷം ആരംഭത്തോടെ ചിത്രം പുറത്തിറങ്ങും എന്നാണു അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭ്യമാകുന്ന വിവരം.