എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗണേഷ് കുമാറിന് വേണ്ടി നിവിന്‍ പോളി

പത്തനാപുരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ബി ഗണേഷ് കുമാര്‍നു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു നടന്‍ നിവിന്‍ പോളി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗണേഷ് കുമാറിന് വേണ്ടി നിവിന്‍ പോളി

പത്തനാപുരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ബി ഗണേഷ് കുമാര്‍നു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു നടന്‍ നിവിന്‍ പോളി.

ഫേസ്ബുക്കിലൂടെ പോസ്റ്റ്‌ ചെയ്ത വീഡിയോലൂടെ  ആണ് വോട്ട് അഭ്യര്‍ത്ഥന.പത്തനാപുരത്ത് വരണം എന്ന് അതിയായ ആഗ്രഹയുണ്ടായിരുന്നു എന്നും ചില തിരക്കുകള്‍ കാരണം അത് സാധിച്ചില്ല എന്നുമുള്ള ആമുഖത്തോടെയാണ് നിവിന്റെ വീഡിയോ തുടങ്ങുന്നത്.

വ്യക്തിപരമായ അഭിപ്രായത്തില്‍ ഒരു  പൊതു പ്രവത്തകന്‍ എന്ന നിലയില്‍ തനിക്കു ഏറ്റവും ബഹുമാനവും ആരാധനയും തോന്നിയുട്ടുള്ള ആളാണ്‌ ഗണേഷ് കുമാര്‍.അദ്ദേഹം മന്ത്രി ആയിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങള്‍ നമ്മള്‍ കണ്ടതാണ്. ഏതൊരു പദ്ധതിയും അഴിമതി കൂടാതെ ചങ്കൂറ്റത്തോടെ നടപ്പിലാകുന്ന ആളാണ് അദ്ദേഹം.തിരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിനെ വോട്ട് ചെയ്തു വിജയിപ്പുക്കുവാനുള്ള നിവിന്‍ പോളിയുടെ അഭ്യര്‍ത്ഥയോടെ ആണ് വീഡിയോ അവസാനിക്കുന്നത്.