സര്‍ക്കാര്‍ പരസ്യങ്ങളില്‍ വന്‍ വിജയമായി ചിത്രീകരിക്കുന്ന നിര്‍ഭയ പദ്ധതി സംസ്ഥാനത്ത് തികച്ചും നിര്‍ജ്ജീവാവസ്ഥയില്‍

ദില്ലി കൂട്ടബലാല്‍സംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ സുരക്ഷക്കായി പദ്ധതി തുടങ്ങിയത്. ഏറെ കൊട്ടിഘോഷിച്ച് എറണാകുളം ജില്ലയില്‍ തുടങ്ങിയ പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പോലീസിലെ ചേരിതിരിവും മറ്റു ആഭ്യന്തര പ്രശ്നങ്ങളും കാരണം പദ്ധതി തുടങ്ങിയ പോലെ നിര്‍ജ്ജീവമായി.

സര്‍ക്കാര്‍ പരസ്യങ്ങളില്‍ വന്‍ വിജയമായി ചിത്രീകരിക്കുന്ന നിര്‍ഭയ പദ്ധതി സംസ്ഥാനത്ത് തികച്ചും നിര്‍ജ്ജീവാവസ്ഥയില്‍

കോഴിക്കോട്: കുട്ടികളുടേയും സ്ത്രീകളുടേയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ തുടങ്ങിയ 'നിര്‍ഭയകേരളം സുരക്ഷിത കേരളം' പദ്ധതി തുടങ്ങിയിടത്ത് തന്നെ നിന്നു. സര്‍ക്കാര്‍ പരസ്യങ്ങളില്‍ സജീവമായി ഇപ്പോഴും നിലനില്‍ക്കുന്ന പദ്ധതി ഇപ്പോള്‍ സജീവമല്ലെന്നതാണ് വാസ്തവം

ദില്ലി കൂട്ടബലാല്‍സംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ സുരക്ഷക്കായി പദ്ധതി തുടങ്ങിയത്. ഏറെ കൊട്ടിഘോഷിച്ച് എറണാകുളം ജില്ലയില്‍ തുടങ്ങിയ പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പോലീസിലെ ചേരിതിരിവും മറ്റു ആഭ്യന്തര പ്രശ്നങ്ങളും കാരണം പദ്ധതി തുടങ്ങിയ പോലെ നിര്‍ജ്ജീവമായി. കേന്ദ്രസര്‍ക്കാറിന്റെ ഫണ്ട് പ്രതീക്ഷിച്ച് തുടങ്ങിയ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറിന്റെ ഫണ്ട് കിട്ടാതിരുന്നതും പദ്ധതി നിലക്കാന്‍ കാരണമായി.


സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പോലീസിനെ സഹായിക്കാന്‍ വനിത വളണ്ടിയര്‍മാരെ ചുമതലപ്പെടുത്തുന്നതായിരുന്നു പദ്ധതി. ഓരോ വീടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടെത്തിപോലീസിനെ അറിയിക്കുകയും പുനരധിവാസത്തിന് ആവശ്യമായ കേസുകളില്‍ സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെ പോലീസ് സൗകര്യം ലഭ്യമാക്കുന്നതും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. പഞ്ചായത്തുകളില്‍ പത്ത് , മുനിസിപ്പാലിറ്റികളില്‍ മുപ്പത്, കോര്‍പ്പറേഷനുകളില്‍ നൂറ് വീതം വളണ്ടിയര്‍മാരെ നിയമിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

പഞ്ചായത്ത തലങ്ങളില്‍ വനിതകളുടെ നിര്‍ഭയ വളണ്ടിയര്‍ ഗ്രൂപ്പ് തുടങ്ങാനും ലക്ഷ്യമിട്ടിരുന്നു. വനിതാസംഘടനകള്‍, ജനശ്രീ, കുടുംബശ്രീ, എന്‍.ജി.ഒകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ പിന്തുണയോടെ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കാനും ലക്ഷ്യമിട്ടിരുന്നു. ഇവര്‍ക്ക് മൊബൈല്‍ ഉള്‍പ്പടെയുള്ള സാങ്കേതിക സൗകര്യങ്ങള്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. നിര്‍ഭയ വളണ്ടിയര്‍മാര്‍ അതാത് പ്രദേശങ്ങലിലെ വീടുകള്‍ സന്ദര്‍ശിച്ച് സ്ത്രീകള്‍, പ്രായമായവര്‍ ,കുട്ടികള്‍ എന്നിവരില്‍ നിന്ന് വിവരശേഖരണം നടത്തും. അരക്ഷിത സാഹചര്യത്തിലുള്ളവര്‍ക്ക് നിര്‍ഭയ വളണ്ടിയര്‍മാരെ ബന്ധപ്പെട്ടാല്‍ ഉടന്‍ സഹായം ലഭ്യമാക്കും എന്നൊക്കെയാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിരുന്നത്.

എന്നാല്‍ പദ്ധതി പ്രഖ്യാപിച്ച എറണാകുളം ജില്ലയില്‍ പോലും ഇതിന്റെ പ്രവര്‍ത്തനം നടന്നില്ല. എന്നാല്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിര്‍ഭയ പദ്ധതി നടപ്പിലാക്കിയതായാണ് അവകാശപ്പെടുന്നത്.

Read More >>