ദുബായില്‍ പുതിയ പാര്‍ക്കിംഗ് നിരക്കുകള്‍ നിലവില്‍ വന്നു

ദുബായ് നഗരത്തില്‍ പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങള്‍,നിരക്കുകള്‍, സീസണല്‍ ഓഫറുകള്‍ എന്നിവ നിലവില്‍ വന്നു

ദുബായില്‍ പുതിയ പാര്‍ക്കിംഗ് നിരക്കുകള്‍ നിലവില്‍ വന്നു

ദുബായ്: ദുബായ് നഗരത്തില്‍ പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങള്‍,നിരക്കുകള്‍, സീസണല്‍ ഓഫറുകള്‍ എന്നിവ നിലവില്‍ വന്നു. ദുബായ് റോഡ്‌ ആന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത്.

ഇന്ന് മുതല്‍ ദുബായിലെ പെയിഡ് പാര്‍ക്കിംഗ് സ്ഥലങ്ങളെ രണ്ടായി തരം തിരിക്കും. വാണിജ്യ പ്രമുഖമായ മേഘലകളെ അടിസ്ഥാനമാക്കിയാണ് പെയിഡ് പാര്‍ക്കിംഗ്സിസ്റ്റം ഒരുക്കിയിരിക്കുന്നത്. പെയിഡ്പാര്‍ക്കിംഗ്മേഘലകളിലെ 23 ശതമാനംമാത്രമാണ് വാണിജ്യമേഘലകളില്‍ വരുന്നത്,ബാക്കി 77  ശതമാനവും താരതമ്യേന വാടക കുറഞ്ഞ സ്ഥലങ്ങളാണ്.


മുന്‍പ് നിലവില്‍ ഉണ്ടായിരുന്ന നിയമത്തില്‍ നിന്നും എന്ത് മാറ്റം വന്നു?

  • ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകുനേരം നാല്മണി വരെയുണ്ടായിരുന്ന സൗജന്യ പാര്‍ക്കിംഗ് സമയം ഒഴിവാക്കി.

  • അവധി ദിവസങ്ങളില്‍ ഒഴിച്ച് ബാക്കി എല്ലാ ദിവസവും രാവില്‍ എട്ട് മുതല്‍ തന്നെ പെയിഡ് പാര്‍ക്കിംഗ് ഉണ്ടാവും.

  • ചില മേഘലകളില്‍ പാര്‍ക്കിംഗ്ഫീസ്‌ വര്‍ധിപ്പിച്ചു.

  • സീസണല്‍ പാര്‍ക്കിംഗ് റേറ്റുകളിലും മാറ്റം വരുത്തിയിട്ടുണ്ട്


സോണ്‍ എ,ബി,സി,ഡി,ഇ,എഫ്,ജി എന്നിങ്ങനെ പുതിയ പാര്‍ക്കിംഗ് സോണുകളും നിലവില്‍ വന്നിട്ടുണ്ട്. ഈ പാര്‍ക്കിംഗ് സോണുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് വ്യത്യസ്ത സമയ ക്രമങ്ങളും നിയന്ത്രണങ്ങളുമുണ്ട്.ഉദാഹരണത്തിന്, സോണ്‍ എയില്‍ റോഡ്‌ സൈഡില്‍ രണ്ട് ദര്‍ഹത്തിന് അര മണിക്കൂര്‍ വരെ വണ്ടി പാര്‍ക്ക് ചെയ്യാം. പതിനാറ് ദര്‍ഹം കൊടുത്താല്‍ നാല് മണിക്കൂര്‍ വരെയും.

സോണ്‍ ബിയില്‍ ഒരു മണിക്കൂറിന് മൂന്ന് ദര്‍ഹമാണ്.ഇരുപത്തിനാല്മണിക്കൂര്‍ വരെ ഇവിടെ വാഹനംപാര്‍ക്ക് ചെയ്യാം. അതിന് ഇരുപത് ദര്‍ഹമാണ് വാടക.

സോണ്‍ സി,ഡി,ഇ,എഫ്,ജിഎന്നിവയിലുംഇതു പോലെവ്യത്യസ്തമായ നിരക്കുകളാണ്. ദുബായ്നഗരത്തിലെ ട്രാഫിക്നിയന്ത്രിക്കാനും പാര്‍ക്കിംഗ് മേഘലകളെ ഒരേ വിരള്‍ തുമ്പിലേക്ക് കൊണ്ട് വരാനും ഈ രീതി കൊണ്ട് സാധിക്കും.

Read More >>