സ്പൈസ് ജെറ്റ് ഓഫര്‍; 511 രൂപയ്ക്ക് വിമാന ടിക്കറ്റ് ഓഫര്‍

ജൂണ്‍ 15നും സെപ്റ്റംബര്‍ 30നും ഇടയിലുള്ള കാലയളവിലെ യാത്രകള്‍ക്ക് 511 രൂപ നിരക്കില്‍ ടിക്കറ്റ് നല്‍കിയാണ്‌ സ്പൈസ് ജെറ്റ് യാത്രക്കാരെ വലവീശി പിടിക്കുന്നത്.

സ്പൈസ് ജെറ്റ് ഓഫര്‍; 511 രൂപയ്ക്ക് വിമാന ടിക്കറ്റ് ഓഫര്‍

ന്യൂഡല്‍ഹി: വിമാന യാത്രക്കാരെ ആകര്‍ഷിക്കാന്‍ വമ്പന്‍ ഓഫറുമായി സ്പൈസ് ജെറ്റ് രംഗത്ത്. ജൂണ്‍ 15നും സെപ്റ്റംബര്‍ 30നും ഇടയിലുള്ള കാലയളവിലെ യാത്രകള്‍ക്ക് 511 രൂപ നിരക്കില്‍ ടിക്കറ്റ് നല്‍കിയാണ്‌ സ്പൈസ് ജെറ്റ് യാത്രക്കാരെ വലവീശി പിടിക്കുന്നത്.

സ്പൈസ് ജെറ്റിന്റെ 11ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചി, ഡെറാഡൂണ്‍, ഉദയ്പുര്‍, ജയ്പുര്‍, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്ക് 511 രൂപയുടെ ടിക്കറ്റ് നല്‍കുമെന്നാണ്  സ്പൈസ് ജെറ്റ് അറിയിച്ചിരിക്കുന്നത്.  ടിക്കറ്റ് നിരക്കിനു പുറമേ നികുതിയുമാകും.

ബാങ്കോക്ക്, കൊളംബോ, ദുബായ്, മസ്കറ്റ് റൂട്ടുകളിലെ ചില ആഭ്യന്തര യാത്രകള്‍ക്കും ഓഫറുണ്ട്.  2111 രൂപയും ടാക്സുമാണ് ഈ റൂട്ടുകളിലെ ഓഫര്‍. ജൂണ്‍ ഒന്നു മുതല്‍ ജൂലായ് 20 വരെ ഈ ഓഫര്‍ പ്രകാരമുള്ള യാത്ര ചെയ്യാം.

Read More >>