ജിഷ കൊല്ലപ്പെട്ടത് വൈകീട്ടെന്ന് പൊലീസ്; ജിഷയുടെ നിലവിളി കേട്ടിരുന്നതായി അയല്‍വാസികളുടെ മൊഴി

വൈകീട്ട് 5.40 തിന് ജിഷയുടെ വീട്ടില്‍ നിന്നും നിലവിളി ശബ്ദം കേട്ടതായി അയല്‍വാസികളായ മൂന്ന് സ്ത്രീകള്‍ മൊഴി നല്‍കി

ജിഷ കൊല്ലപ്പെട്ടത് വൈകീട്ടെന്ന് പൊലീസ്; ജിഷയുടെ നിലവിളി കേട്ടിരുന്നതായി അയല്‍വാസികളുടെ മൊഴി

കൊച്ചി: പെരുമ്പാവൂരില്‍ ദളിത് നിയമ വിദ്യാര്‍ത്ഥി ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് കൂടുതല്‍ വ്യക്തത. ജിഷ കൊല്ലപ്പെട്ടത് വൈകീട്ട് 5.40 തിനാണെന്ന് പൊലീസ്. ജിഷയുടെ അയല്‍വാസികളില്‍ നിന്നും കൊലപാതകം നടന്ന സമയത്തെ കുറിച്ചുള്ള മൊഴി പൊലീസ് രേഖപ്പെടുത്തി.

വൈകീട്ട് 5.40 തിന് ജിഷയുടെ വീട്ടില്‍ നിന്നും നിലവിളി ശബ്ദം കേട്ടതായി അയല്‍വാസികളായ മൂന്ന് സ്ത്രീകള്‍ മൊഴി നല്‍കി. മാത്രമല്ല വൈകീട്ട് അഞ്ച് മണിക്ക് ജിഷ വെള്ളം കൊണ്ട് പോകുന്നത് കണ്ടു എന്നും കൊലപാതകി എന്ന് സംശയിക്കുന്ന ആള്‍ ആറു മണിയോടെ സമീപത്തെ കനാല്‍ വഴി നടന്ന് പോകുന്നത് കണ്ടതായും മൊഴിയില്‍ പറയുന്നു.


മഞ്ഞ ഷര്‍ട്ട് ധരിച്ച കാലില്‍ ചെരുപ്പിടാത്ത ആളാണ് കൊല ചെയ്തത് എന്നുമാണ് മൊഴി. കൊല നടന്ന വ്യാഴാഴ്ച കനാല്‍ വഴി ഈ വേഷം ധരിച്ച ആരെങ്കിലും സഞ്ചിരിച്ചിരുന്നോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.അന്നേ ദിവസം വൈകീട്ട് അഞ്ചിനും ആറരയ്ക്കും ഇടയില്‍ വാഹന പരിശോധന നടത്തിയിരുന്നു. വാഹന പരിശോധന ദൃശ്യങ്ങളില്‍ കൊലപാതകിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം.

വൈകീട്ടാണ് കൊലപാതകം നടന്നതെന്ന് നേരത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പരാമര്‍ശം ഉണ്ടായിരുന്നു.

Read More >>