എന്‍സിപി മന്ത്രിസ്ഥാനത്ത് ആദ്യ രണ്ടര വര്‍ഷം ഏകെ ശശീന്ദ്രനും അതിനു ശേഷം തോമസ് ചാണ്ടിയും മന്ത്രിയാകും

എന്‍സിപി ദേശീയ നേതാവ് ശരത്പവാറാണ് പ്രശ്നം പരിഹരിക്കാനുള്ള ഫോര്‍മുല മുന്നോട്ട് വെച്ചത്.

എന്‍സിപി മന്ത്രിസ്ഥാനത്ത് ആദ്യ രണ്ടര വര്‍ഷം ഏകെ ശശീന്ദ്രനും അതിനു ശേഷം തോമസ് ചാണ്ടിയും മന്ത്രിയാകും

എന്‍സിപി മന്ത്രിമാരുടെ കാര്യത്തിലും തീരുമാനമായി. എല്‍ഡിഎഫ് മന്ത്രിസഭ രൂപീകരിക്കാന്‍ തീരുമാനിച്ചയുടന്‍ എന്‍സിപിയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലിയുണ്ടായ പ്രതിസന്ധിക്കാണ് ഒടുവില്‍ പരിഹാരമായിരിക്കുന്നത്. മന്ത്രിസ്ഥാനം വര്‍ഷാടിസ്ഥാനത്തില്‍ വീതം വയ്ക്കാനാണ് തീരുമാനം.

എന്‍സിപി ദേശീയ നേതാവ് ശരത്പവാറാണ് പ്രശ്നം പരിഹരിക്കാനുള്ള ഫോര്‍മുല മുന്നോട്ട് വെച്ചത്. ആദ്യ രണ്ടര വര്‍ഷം ഏകെ ശശീന്ദ്രന്‍ മന്ത്രിയാവാനും അതിനു ശേഷം തോമസ് ചാണ്ടി മന്ത്രിയാവാനമുള്ള തീരുമാനം തന്റെ തീരുമാനം പവാര്‍ സംസ്ഥാന കമ്മറ്റിയെ അറിയിക്കുകയായിരുന്നു. ഔദ്യോഗിക തീരുമാനം ഇന്നുണ്ടാകും.