കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കൈയടികളേറ്റുവാങ്ങി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി

60-കളുടെ കാലഘട്ടത്തില്‍ മുംബൈയുടെ പേടിസ്വപ്നമായിരുന്ന രമണ്‍ രാഘവ് എന്ന ഭീകരനായ പരമ്പര കൊലയാളിയുടെ കഥാപാത്രമാണ് ചിത്രത്തില്‍ സിദ്ധിഖി അവതരിപ്പിച്ചത്

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കൈയടികളേറ്റുവാങ്ങി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കൈയടികളേറ്റുവാങ്ങി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. 'രമണ്‍ രാഘവ് 2.0 ' എന്ന സിനിമയില്‍ മിന്നുന്ന പ്രകടനമാണ് സിദ്ദിഖിക്ക് പ്രശംസ നേടിക്കൊടുത്തത്. പ്രവേശനഹാളിലേക്ക് പ്രവേശിക്കുകയായിരുന്ന സിദ്ധിഖിയെ സദസ്സ് നിറഞ്ഞ കരഘോഷങ്ങളോടെ  സ്വീകരിച്ചു എന്നാണു റിപ്പോര്‍ട്ടുകള്.

60-കളുടെ കാലഘട്ടത്തില്‍ മുംബൈയുടെ പേടിസ്വപ്നമായിരുന്ന രമണ്‍ രാഘവ് എന്ന ഭീകരനായ പരമ്പര കൊലയാളിയുടെ കഥാപാത്രമാണ് ചിത്രത്തില്‍ സിദ്ധിഖി അവതരിപ്പിച്ചത്. അനുരാഗ്  കശ്യപ് സംവിധാനം ചെയ്ത ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ധിഖിയോടൊപ്പം വിക്കി കൌശലും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.