സുരേഷ്‌ഗോപി മന്ത്രിയാകും; വിദ്യാഭ്യാസവകുപ്പില്‍ നിന്നും സ്മൃതി ഇറാനി തെറിക്കും: ചില ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടന്‍

പുനസംഘടനയില്‍ പ്രധാനമായും സംഭവിക്കുന്ന രണ്ടുകാര്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിസഭ പ്രാതിനിത്യവും വിദ്യാഭ്യാസ- മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ സ്ഥാനഭ്രംശവുമാണ്. നിലവില്‍ രാജ്യസഭ എംപിയായ സുരേഷ്‌ഗോപി പുനസംഘടയില്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന

സുരേഷ്‌ഗോപി മന്ത്രിയാകും; വിദ്യാഭ്യാസവകുപ്പില്‍ നിന്നും സ്മൃതി ഇറാനി തെറിക്കും: ചില ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടന്‍

അധികാരമേറ്റ് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം കേന്ദ്രമന്ത്രിസഭയില്‍ പുനഃസംഘടന വരുന്നു. ആസന്നമായിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ഒരു വന്‍ അഴിച്ചുപണിക്കാണ് നരേരന്ദമോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിലവിലുള്ള പല മന്ത്രിമാര്‍ക്ക് സ്ഥാനനഷ്ടവും സ്്ഥാനമാറ്റവുമുണ്ടാകുമെന്നും പുതിയ മുഖങ്ങള്‍ മന്ത്രിസഭയിലേക്ക് കടന്നു വരുമെന്നുമാണ് നിലവിലെ സൂചനകള്‍.

പുനഃസംഘടനയില്‍ പ്രധാനമായും സംഭവിക്കുന്ന രണ്ടുകാര്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിസഭ പ്രാതിനിത്യവും വിദ്യാഭ്യാസ- മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ സ്ഥാനഭ്രംശവുമാണ്. നിലവില്‍ രാജ്യസഭ എംപിയായ സുരേഷ്‌ഗോപി പുനസംഘടയില്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ അക്കൗണ്ട് തുറന്ന ബിജെപി നേതൃത്വത്തിന് സമ്മാനമായി ഒരു കേന്ദ്രമന്ത്രിയെ നല്‍കാനാണ് മോദിയുടെ തീരുമാനം. അതിന്റെ ഭാഗമായാണ് രാജ്യസഭ എംപിയായ സുരേഷ് ഗോപി മന്ത്രിയാകുന്നതും.


കേന്ദ്ര മന്ത്രിസഭ രാജ്യത്തില്‍ അധികാരമേല്‍ക്കുന്ന സമയത്ത് പ്രധാനമന്ത്രിയോട് ഏറ്റവും അടുപ്പമുള്ള വ്യക്തികൂടിയായിരുന്നു സ്മൃതി ഇറാനി. എന്നാല്‍ മോദി മന്ത്രിസഭയില്‍ ഏറ്റവും കൂടുരതല്‍ വിവാദങ്ങള്‍ ഉയര്‍ത്തിയ വകുപ്പ് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ വകുപ്പായിരുന്നു. ജെഎന്‍യു- ഹൈദരാബാദ് സര്‍വ്വകലാശാല വിവാദങ്ങളും കനയ്യ കുമാറിനെ പോലുള്ളവരുടെ വളര്‍ച്ചയും നരേന്ദ്രമോദിയെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. അതുകൊണ്ടു തന്നെ വിദ്യഭ്യാസ- മാനവവിഭവശേഷി മന്ത്രി സ്ഥാനത്തു നിന്നും സ്മൃതി ഇറാനിയെ മാറ്റാന്‍ തന്നെയാണ് മോദിയുടെ തീരുമാനമെന്നാണ് സൂചന. ബിജെപി നേതാക്കളായ അമിത്ഷാ ഉള്‍പ്പെടെയുള്ളവരുമായി തുടരുന്ന രാഷ്ട്രീയപരമായ അടുപ്പം സ്മൃതിയെ പുറത്താക്കുന്നതില്‍ നിന്നും പ്രധാനമന്ത്രിയെ വിലക്കുകയാരുന്നുവെന്നാണ് അറിയുന്നത്.

പല മന്ത്രിമാരും മന്ത്രിസഭയ്ക്കു പുറത്തേക്കു പോകുമ്പോള്‍ മറ്റു പലരും മന്ത്രിസഭയ്ക്കുള്ളിലെത്തുമെന്നും സൂചനകള്‍ വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിഗവിടങ്ങില്‍ നിന്നുള്ള പിന്നോക്ക വിഭാഗക്കാരായ വ്യക്തികളെയാണ് തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ മോദി ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മായാവതിയുടെ വ്യക്തിപ്രഭാവത്തെ തടഞ്ഞ് അവിടെ ബിജെപിക്ക് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യവും ഈ തീരുമാനതതിനു പിന്നിലുണ്ട്. അതിന്റെ ഭാഗമായാണ് പിന്നോക്ക വിഭാഗത്തിന്റെ പ്രതിനിധിയായ കേശവ് പ്രസാദ് മൗര്യയെ ഉത്തര്‍പ്രദേശിലെ ബിജെപി അദ്ധ്യക്ഷനാക്കിയതും. മുമ്പ് ഉത്തര്‍പ്രദേ് മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍സിംഗിന്റെ മാതൃകയാണ് മോദി ഇക്കാര്യത്തില്‍ പിന്തുടരുന്നത്.

ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ഇപ്പോഴും ന്യൂനപക്ഷമാണ് എന്‍ഡിഎ മുന്നണി. ലോക്‌സഭ നിഷ്പ്രയാസം പാസാക്കിയ പല ബില്ലുകളും രാജ്യസഭ കടക്കാന്‍ ഏറെബുദ്ധിമുട്ടുന്ന സാഹചര്യം കുറച്ചൊന്നുമല്ല മോദിയെ വിഷമിപ്പിക്കുന്നതും. ഇതിനെ മറികടക്കാന്‍ തമിഴ്‌നാട്ടില്‍ ഇപ്പോഴും അധികാരത്തിലെത്തിയ എഐഎഡിഎംകെയുമായി ധാരണയുണ്ടാക്കനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അത്തരത്തില്‍ സൗഹൃദ ധാരണ രൂപപ്പെട്ടാല്‍ ഒരുപക്ഷേ തമിഴ്‌നാട്ടില്‍ നിന്നും ബിജെപിയിലെ പൊന്‍ രാധാകൃഷ്ണനെ കൂടാതെ മന്ത്രിമാരുണ്ടാകുമെന്നും ബിജെപി നേതൃതവം സൂചന തരുന്നുണ്ട്.

കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിത്യം കുറവുള്ള ബംഗാള്‍- നോര്‍ത്ത് ഈസ്റ്റ് മേഖലകളില്‍ നിന്നും പിന്നോക്ക വിഭാഗത്തിലുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും മോദി ലക്ഷ്യമിടുന്നുണ്ട്. ഉത്തരേന്ത്യയില്‍ രാഷ്ട്രീയം ജാതി വഴിയെ സഞ്ചരിക്കുമ്പോള്‍ ഈ ഒരു തീരുമാനം ബിജെപിക്ക് ഗുണകരമാകുമെന്നാണ് ബിജെപി കരുതുന്നതും.