ഡേവിഡായി മമ്മൂട്ടി എത്തുന്നു

നവാഗതനായ സംവിധായകന്‍ ഹനീഫ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഡേവിഡായി മമ്മൂട്ടി എത്തുന്നുഡേവിഡ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. നവാഗതനായ  ഹനീഫ സംവിധാനം നിര്‍വ്വഹിക്കുന്ന 'മൈ ഡാഡി ഡേവിഡ്‌' എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഡേവിഡ്‌ എന്ന കേന്ദ്രകഥാപാത്രമായി പ്രത്യക്ഷപ്പെടുന്നത്.

'കടല്‍ കടന്നു ഒരു മാത്തുകുട്ടി'ക്ക് ശേഷം പൃഥ്വിരാജിന്‍റെ നിര്‍മ്മാണക്കമ്പനിയായ ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിഥ്വിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2010-ല്‍ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും പ്രിഥ്വിരാജും അവസാനമായി ഒന്നിച്ചത്.

ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന 'വൈറ്റ്' , നിതിന്‍ രണ്‍ജി പണിക്കരുടെ 'കസബ'  എന്നിവയാണ്  മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന രണ്ട് ചിത്രങ്ങള്‍.