രാഘവന്റെ മകനെ കൈവിടാതെ സിപിഎം; നികേഷ് രാജ്യസഭ എംപിയാകും: നല്‍കുന്നത് മമ്മൂട്ടിക്കു നല്‍കാനിരുന്ന സീറ്റ്

2018 ലെ രാജ്യസഭ സീറ്റ് നടനും ഇടതുപക്ഷ സഹയാത്രികനുമായ മമ്മൂട്ടിക്ക് നല്‍കാനാണ് സിപിഐ(എം) തീരുമാനിച്ചിരുന്നത്. എന്നാല്‍ നികേഷ് കുമാറിന്റെ അപ്രതീക്ഷിത പരാജയം പാര്‍ട്ടിയെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. ഈ നീക്കത്തിന് മമ്മൂട്ടിയും അനുകൂലമായി പ്രതികരിക്കുമെന്നു തന്നെയാണ് പാര്‍ട്ടിനേതൃത്വത്തിന്റെ വിശ്വാസം.

രാഘവന്റെ മകനെ കൈവിടാതെ സിപിഎം; നികേഷ് രാജ്യസഭ എംപിയാകും: നല്‍കുന്നത് മമ്മൂട്ടിക്കു നല്‍കാനിരുന്ന സീറ്റ്

മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് അഴീക്കോട് സിപിഐ(എം) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട എംവി നികേഷ്‌കുമാറിനെ കൈവിടില്ലെന്ന സൂചന നല്‍കി സിപിഐ(എം). പാര്‍ട്ടിയുടെ അടുത്ത് ഒഴിവു വരുന്ന സീറ്റില്‍ പഴയ സിപിഐ(എം) നേതാവായ എംവി രാഘവന്റെ മകന്‍ രാജ്യസഭയിലെത്തുമെന്നാണ് സൂചനകള്‍. തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായ കെഎം ഷാജിയോട് 2287 വോട്ടിനാണ് നികേഷ്‌കുമാര്‍ അഴീക്കോട്ട് പരാജയപ്പെട്ടത്.

ശക്തമായ മത്സരമായിരുന്നു നികേഷ് അഴീക്കോട്ട് കാഴ്ചവെച്ചത്. ലീഗില്‍ നിന്നും അഴീക്കോട് തിരിച്ചുപിടിക്കണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് നികേഷിനെ പാര്‍ട്ടി രംഗത്തിറക്കിയതും. ഒരു ഘട്ടത്തില്‍ ഷാജിയെ വളരെയേറെ പിന്നിലാക്കി നികേഷ് മുന്നേറുകയും ചെയ്തു. പക്ഷേ അവസാന ബുത്തുകളിലെ വോട്ടിംഗ് നില നികേഷിനെ പരാജയപ്പെടുത്തുകയായിരുന്നു.


തന്റെ തൊഴിലായ മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച നികേഷ് കുമാറിനെ കൈവിടില്ലെന്ന സന്ദേശം പാര്‍ട്ടി അധികൃതര്‍ നല്‍കിക്കഴിഞ്ഞതായാണ് സൂചന. 2018 ല്‍ ഒഴിവുവരുന്ന പാര്‍ട്ടിയുടെ രാജ്യസഭ സീറ്റിലേക്ക് നകേഷ് കുമാര്‍ നോമിനേറ്റ് ചെയ്യപ്പെടുമെന്നും അവര്‍ വ്യക്താക്കി. നികേഷ് കുമാറിന്റെ സാന്നിദ്ധ്യം കേന്ദ്രതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഗുണകരമാകുമെന്ന വിശ്വാസവും സിപിഐ(എം) നേതൃത്വത്തിനുണ്ട്.

2018 ലെ രാജ്യസഭ സീറ്റ് നടനും ഇടതുപക്ഷ സഹയാത്രികനുമായ മമ്മൂട്ടിക്ക് നല്‍കാനാണ് സിപിഐ(എം) തീരുമാനിച്ചിരുന്നത്. എന്നാല്‍ നികേഷ് കുമാറിന്റെ അപ്രതീക്ഷിത പരാജയം പാര്‍ട്ടിയെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. ഈ നീക്കത്തിന് മമ്മൂട്ടിയും അനുകൂലമായി പ്രതികരിക്കുമെന്നു തന്നെയാണ് പാര്‍ട്ടിനേതൃത്വത്തിന്റെ വിശ്വാസം. രാജ്യസഭ സീറ്റിനെപ്പറ്റിയുള്ള സൂചന നികേഷിന് നല്‍കിക്കഴിഞ്ഞതായും പാര്‍ട്ടി വക്താക്കള്‍ സൂചന നല്‍കുന്നു.

Read More >>