ലീഗുകാര്‍ ഇന്നും പാക്കിസ്ഥാന്‍ ആരാധകര്‍; അവര്‍ക്ക് ആവശ്യം മാപ്പിളസ്ഥാന്‍

ലീഗുകാര്‍ ഇന്നും പാക്കിസ്ഥാന്‍ ആരാധകര്‍ അവര്‍ക്ക് ആവശ്യം മാപ്പിളസ്ഥാന്‍, കേരളത്തില്‍ ഭരണമാറ്റം വരും, ഹിന്ദുവിന്റെ മതപഠനശാലകള്‍ ഇല്ലാതായതോടെ കേരളത്തില്‍ ആളുകളുടെ തലയില്‍ കമ്മ്യൂണിസം കയറി, ബി ജെ പിക്ക് വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളില്‍ വോട്ട് കച്ചവടത്തിന് ധാരണയായി. ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ .ശശികല ടീച്ചര്‍ നാരദ ന്യൂസിനോട്

ലീഗുകാര്‍ ഇന്നും പാക്കിസ്ഥാന്‍ ആരാധകര്‍; അവര്‍ക്ക് ആവശ്യം മാപ്പിളസ്ഥാന്‍പാലക്കാട്: പാക്കിസ്ഥാന്‍ നിലവില്‍ വന്നപ്പോള്‍ മലബാറിനെ മാപ്പിളസ്ഥാന്‍ എന്ന പേരില്‍ പാക്കിസ്ഥാനില്‍ ലയിപ്പിക്കാന്‍ ശാഠ്യം പിടിച്ചവരാണ് ഇന്നത്തെ ലീഗുകാര്‍, ആ ആഗ്രഹം ഇന്നും അവരുടെ മനസ്സിലുണ്ട്. അതുകൊണ്ടാണ് പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ച ജെ.എന്‍.യുവില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ പോയത്. രാജ്യത്തെ വേറെ ഒരു സ്ഥലത്തേയും യൂണിവേഴ്‌സിറ്റികളിലേക്ക് ഇവര്‍ പോയിട്ടില്ല. ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കിലും ഇന്നും പാക്കിസ്ഥാന്‍ അനുകൂലികളാണ് ലീഗുകാര്‍. മുസ്ലീംലീഗും കേരള കോണ്‍ഗ്രസും ഇത്തിള്‍കണ്ണി പോലെയാണ്, അവരെ വളര്‍ത്തിയ കോണ്‍ഗ്രസ് തളര്‍ന്നു, കോണ്‍ഗ്രസിന് ഇന്ന് ഒരൊറ്റ സീറ്റിലും ഒറ്റക്ക് ജയിക്കാന്‍ കഴിയില്ല, പക്ഷെ ലീഗിന് കഴിയും. കേരള കോണ്‍ഗ്രസും ഇതെ കൂട്ടത്തിലാണ്. ഇത്തികണ്ണികളെ പോലെ ഈ പാര്‍ട്ടികള്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ജയിച്ചാല്‍ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും സീറ്റു നല്‍കി നാട്ടു പ്രമാണിമാരെ പോലെയാണ് ഇവര്‍ വളരുന്നത്. ഇത് തടയാന്‍ ഒരു മുന്നണികള്‍ക്കും കഴിയുന്നില്ല.' ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ .ശശികല ടീച്ചര്‍ നാരദ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് എല്ലാം തുറന്നു പറയാന്‍ തുടങ്ങിയത്.


മുസ്ലീമിനും ക്രിസ്ത്യാനിക്കും പ്രത്യേക സംവരണം നല്‍കുന്നത് എടുത്തു കളയണം. സംവരണം നല്‍കുന്നത് തുല്യനീതിയാണ്. സാമൂഹ്യ സാമ്പത്തിക സര്‍വ്വേ എടുത്ത നോക്കിയാല്‍ കേരളത്തില്‍ മുസ്ലീങ്ങളോ, ക്രിസ്ത്യാനികളോ അവശരല്ല, അവര്‍ സാമ്പത്തികമായി ഹിന്ദുക്കളേക്കാളും മുന്നിലാണ്. ഇവര്‍ക്ക് മതത്തിന്റെ പേരില്‍ സംവരണം നല്‍കുന്നത് നീതിയല്ല. ഇത് ദലിത് വിഭാഗങ്ങള്‍ക്ക് ആകാം. ദളിത് വിഭാഗങ്ങള്‍ പിന്നിലാണ് എന്നതിന് ഉദാഹരണമാണ് ജിഷയുടെ സംഭവം. ഒറ്റമുറി വീട്ടില്‍ കഴിഞ്ഞിട്ടും അവരെ ആരും തിരിഞ്ഞു നോക്കിയില്ല. ദക്ഷിണേന്ത്യയില്‍ എന്തായാലും മുസ്ലീങ്ങള്‍ക്കും മറ്റും സംവരണം വേണ്ട. ഉത്തരേന്ത്യയില്‍ വേണമെങ്കില്‍ സംവരണം ആകാം. അതും ജാതി നോക്കിയല്ല, സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരെ നോക്കിയുള്ള സംവരണം, ഇതര മതസ്ഥര്‍ക്കും ഇങ്ങിനെ സംവരണം നല്‍കുന്നുണ്ടെങ്കില്‍ നല്‍കാമെന്ന് മാത്രം. മുസ്ലീങ്ങള്‍ പഠിക്കാത്തതും സാമ്പത്തികമായി ഉയരാത്തതും മതവരട്ടു വാദം കൊണ്ടാണെങ്കില്‍ അവര്‍ നന്നാവാന്‍ സംവരണവും വേണ്ട. പത്ത് ശതമാനത്തില്‍ താഴെയുള്ള ജനവിഭാഗത്തിന് മാത്രമേ ന്യൂനപക്ഷ സ്റ്റാറ്റസ് വെച്ച് സംവരണം നല്‍കേണ്ടതുള്ളു. അത് വെച്ച് നോക്കിയാല്‍ കേരളത്തില്‍ സംവരണത്തിന് അര്‍ഹതയുള്ള ഒരു വിഭാഗവും ഇല്ല. പിന്നെ വേണമെങ്കില്‍ ജൂതര്‍ക്ക് നല്‍കാം. അവരാണെങ്കില്‍ കേരളം വിട്ടു പോയി. കേരളത്തില്‍ മുസ്ലീങ്ങള്‍ക്ക് ന്യൂനക്ഷത്തിന്റെ പേരില്‍ സംവരണം നല്‍കാമെങ്കില്‍ കാശമീരില്‍ ഹിന്ദുക്കള്‍ക്ക് ഈ പദവി നല്‍കണം. എന്നാല്‍ അതിന് എല്ലാവരും എതിരാണ്.

മത ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് ശക്തമായ എതിരഭിപ്രായമാണ് ടീച്ചര്‍ പറഞ്ഞത്. എന്‍.എസ്. എസിനും എസ്.എന്‍.ഡി.പിക്കുമൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്. അവിടെയെല്ലാം കാര്യങ്ങള്‍ നടക്കുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. സര്‍വ്വീസും യോഗ്യതയും നോക്കാതെ ഈ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഒരാളെ പോലും നിയമിക്കാനാവില്ല. പ്രമോഷനും നല്‍കാന്‍ കഴിയില്ല. കാരണം അങ്ങിനെയാണ് നിയമം. എന്നാല്‍ മത ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കാര്യങ്ങള്‍ തോന്നിയ പോലെ നടക്കും. ന്യൂനപക്ഷ പദവിയുള്ളത് കൊണ്ട് സര്‍ക്കാറിന് നിയന്ത്രണമില്ല. ഇന്നലെ വന്നവനെ പ്രിന്‍സിപ്പിലാക്കാം.തോന്നിയ പോലെ ഫീസും ഡൊണേഷനും വാങ്ങി കൊള്ളയടിക്കാം. ഇവിടെ സര്‍ക്കാര്‍ കാഴ്ച്ചക്കാരനാണ്. പേരിന് രണ്ടും ഒന്നാണെങ്കിലും രണ്ടിലും നടക്കുന്നത് രണ്ടാണെന്നാണ് ശശികല ടീച്ചറുടെ അഭിപ്രായം.

ഇടതു മുന്നണി ഗവര്‍മെന്റ് വന്നാല്‍ സരിത നായരെ ഏതെങ്കിലും ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായി നിയമിച്ചേക്കും.. ദേവസ്വം ബോര്‍ഡില്‍ മത വിശ്വാസികളല്ലാത്ത രാഷ്ട്രീയക്കാര്‍ നിയമിക്കപ്പെടുന്നു എന്നാരോപിച്ച് ടീച്ചര്‍ പറഞ്ഞു തുടങ്ങി. എന്‍.എസ്.എസോ, എസ്.എന്‍.ഡി.പിയോ ശുപാര്‍ശ ചെയ്യുന്നവരെ ദേവസ്വം ബോര്‍ഡില്‍ നിയമിക്കുന്നുവെന്ന് പറയുന്നത് ശുദ്ധ കള്ളമാണ്. ഇവര്‍ ശുപാര്‍ശ ചെയ്താലും രാഷ്ട്രീയക്കാര്‍ മാത്രമേ ഈ സ്ഥാനത്തേക്ക് വരാറുള്ളു. മത വിശ്വാസികള്‍ വരാറില്ല. സ്ത്രീ വിഷയത്തിലും മറ്റും മോശം പേരു കാണിച്ചവരാണ് ദേവസ്വം ബോര്‍ഡില്‍ വരുന്നത്. എം.എല്‍.എയോ, എം.പിയോ ആയി മത്സരിക്കാനും ജനങ്ങളുടെ മുന്നില്‍ വരാന്‍ യോഗ്യതയില്ലാത്തവരുമാണ് ഈ സ്ഥാനത്തേക്ക് വരുന്നത്. രണ്ട് മുന്നണികളും മാറി ബി ജെ പി അധികാരത്തില്‍ വന്നാലെ ഇതിന് മാറ്റമുണ്ടാകു.
മുസ്ലീംങ്ങള്‍ക്ക് മദ്രസയെന്ന പോലെ എല്ലാ മതവിഭാഗത്തിനും ആത്മീയത സര്‍ക്കാര്‍ പഠിപ്പിക്കാന്‍ സംവിധാനം ഉണ്ടാക്കണം. മദ്രസകളില്‍ അവര്‍ പറയുന്ന മതം പഠിച്ച് മറ്റെല്ലാ മതവും ലോകത്ത് മോശമാണെന്ന് വരുത്തി തീര്‍ക്കുന്ന പാഠ്യപദ്ധതിയാണ് ഉള്ളത്. പഠിപ്പിക്കാനുള്ള വിഷയങ്ങളും സര്‍ക്കാര്‍ ഉണ്ടാക്കണം. മുമ്പ് ക്ഷേത്രങ്ങളോടുനബ്ന്ധിച്ച ദേവി പാഠശാലകള്‍ ഉണ്ടായിരുന്നു. ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തപ്പോള്‍ ഇതില്ലാതായി. ഞായറാഴ്ച്ചകളില്‍ മതം പഠിപ്പിക്കുന്നതാണ് ദേവി പാഠശാലകള്‍. ഇതില്ലായതോടെ ഹിന്ദുവിന്റെ തലച്ചോറില്‍ കമ്മ്യൂണിസം കയറി. ഇപ്പോള്‍ കമ്മ്യൂണിസം കാരണം ഹിന്ദുവും ഇല്ലാതായി തുടങ്ങി.

വരുന്ന തെരഞ്ഞെടുപ്പില്‍ എന്താണ് പ്രതീക്ഷി്ക്കുന്നതെന്ന ചോദ്യത്തിന് കേരളത്തില്‍ ഭരണമാറ്റം വരുമെന്നായിരുന്നു മറുപടി.'അധികാരത്തില്‍ ഇരുന്നിരുന്നവരെ മടുത്ത് ഇറക്കി വിടുന്ന ഒരു പ്രവണതയാണ് ഇത്രയും കാലം കണ്ടു വന്നത്. ഇത്തവണ അതു മാറും. കേരളത്തില്‍ ഒരു ഭരണമാറ്റം വരും. 1957 നു ശേഷം രാഷട്രീയാടിസ്ഥാനത്തില്‍ നടക്കുന്ന ആദ്യതെരഞ്ഞെടുപ്പാണിത്. ഇതില്‍ ജനങ്ങള്‍ ഒരു ഭാഗത്തും ഇരു മുന്നണികളും മറ്റൊരു വശത്തുമാണ്. 71 സീറ്റ് നേടി എന്‍ ഡി എ അധികാരത്തില്‍ വരും. അത് വരാതിരിക്കണമെങ്കില്‍ മുന്നണികള്‍ തീരുമാനിക്കണം. അത് ജനങ്ങളുടെ തീരുമാനം അല്ല. ഉദാഹരണത്തിന് പാലക്കാട് മണ്ഡലത്തില്‍ ശോഭ സുരേന്ദ്രന്റെ വിജയം ഉറപ്പാണ്, ഇതൊഴിവാക്കാന്‍ സിറ്റിങ്ങ് എം.എല്‍.എ ഷാഫി പറമ്പിലിന് എല്‍ ഡി എഫ് വോട്ടു നല്‍കും, പകരം മലമ്പുഴയില്‍ യു ഡി എഫ് അച്യുതാനന്ദന് വോട്ട് നല്‍കും. ഇങ്ങിനെ ബി ജെ പിക്ക് വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളില്‍ വോട്ട് കച്ചവടത്തിന് ധാരണയായിട്ടുണ്ട്. തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളിലും ഇങ്ങിനെ ധാരണയായതായി ശശികല ടീച്ചര്‍ ആരോപിച്ചു. വോട്ടെണ്ണലിന് മുമ്പെ തോല്‍വി സമ്മതിക്കലിനു തുല്യമല്ലെ ഇതെന്ന ചോദ്യത്തിന് ' ഇത് ജനങ്ങളുടെ തീരുമാനമല്ല, മുന്നണികള്‍ ചേര്‍ന്ന് അവരുടെ തീരുമാനത്തെ അട്ടിമറിക്കുകയാണ്, ഇത് മറികടക്കാന്‍ 51 ശതമാനം വോട്ട് നേടാനുള്ള ശ്രമത്തിലാണ് എന്‍ ഡി എ എന്ന്് അവര്‍ മറുപടി പറഞ്ഞു.