ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മുസ്ലീംലീഗ് വെച്ചു നല്‍കിയ വീടുകള്‍ക്ക് രേഖകള്‍ ആവശ്യപ്പെട്ട് ഇരകള്‍ കേരളത്തിലെത്തി

കുടുംബങ്ങളെ മുസ്ലിംലീഗ് പുനരധിവസിപ്പിച്ചത് അഹമ്മദാബാദ് നഗരത്തിന്റെ മാലിന്യ നിക്ഷേപകേന്ദ്രമായ ഗ്യാസ്പൂര്‍ പിരാനയുടെ സമീപത്താണെന്നുള്ളത് മുമ്പ് വിവാദമായ പ്രശ്‌നമാണ്. വീടുകളുടെ നിര്‍മ്മാണ ചുമതല മുസ്ലിം ലീഗ് ഏല്‍പ്പിച്ചത് അഹമ്മദാബാദിലെ കോണ്‍ഗ്രസ് നേതാവ് ഷെരീഫ് ഖാനെയാണ്.

ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മുസ്ലീംലീഗ് വെച്ചു നല്‍കിയ വീടുകള്‍ക്ക് രേഖകള്‍ ആവശ്യപ്പെട്ട് ഇരകള്‍ കേരളത്തിലെത്തി

ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മുസ്ലീംലീഗ് വെച്ചു നല്‍കിയ വീടുകള്‍ക്ക് രേഖകള്‍ ആവശ്യപ്പെട്ട് ഇരകള്‍ കേരളത്തിലെത്തി. വീടുകള്‍ക്ക് രേഖകള്‍ വേണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ നിന്നും 12 പുരുഷന്‍മാരും, എട്ടു സ്ത്രീകളും അടങ്ങുന്ന 20 അംഗ സംഘമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയത്.

2002ലെ ഗുജറാത്ത് വര്‍ഗീയകലാപത്തെ തുടര്‍ന്ന് വീടും സ്ഥലവും നഷ്ടപ്പെട്ട 40ഓളം കുടുംബങ്ങളെയാണ് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ അഹമ്മദാബാദിലെ ദാനിലിംഡക്കടുത്തുളള സിറ്റിസണ്‍ നഗറില്‍ പുനരധിവസിപ്പിച്ചത്. പന്ത്രണ്ടു വര്‍ഷമായി മുസ്ലിം ലീഗ് നിര്‍മിച്ചു നല്‍കിയ 40 വീടുകളുടെ ഒരുരേഖകളും ഇവര്‍ക്ക് നല്‍കിയിട്ടില്ല.


കുടുംബങ്ങളെ മുസ്ലിംലീഗ് പുനരധിവസിപ്പിച്ചത് അഹമ്മദാബാദ് നഗരത്തിന്റെ മാലിന്യ നിക്ഷേപകേന്ദ്രമായ ഗ്യാസ്പൂര്‍ പിരാനയുടെ സമീപത്താണെന്നുള്ളത് മുമ്പ് വിവാദമായ പ്രശ്‌നമാണ്. വീടുകളുടെ നിര്‍മ്മാണ ചുമതല മുസ്ലിം ലീഗ് ഏല്‍പ്പിച്ചത് അഹമ്മദാബാദിലെ കോണ്‍ഗ്രസ് നേതാവ് ഷെരീഫ് ഖാനെയാണ്. ഈ വീടുകളുടെ വൈദ്യുതി ബില്‍ അടക്കം മറ്റ് നികുതികള്‍ വീട്ടുകാരാണ് അടക്കുന്നതെന്നും എന്നാല്‍ വീടിന്റെ രേഖകള്‍ റിലീഫ് കമ്മിറ്റിയുടെ പേരിലാണെന്നും കേരളത്തിലെത്തിയ ഗുജറാത്തികള്‍ പറയുന്നു.

രേഖകള്‍ ആവശ്യപ്പെട്ട് ഇവര്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ നേതാവ് ഇ അഹമ്മദ് എംപിയുമായും വീട് നിര്‍മ്മിച്ച് നല്‍കിയ നവാബ് ബില്‍ഡേഴ്സുമായും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. രേഖകള്‍ ലഭിക്കാത്തതിനാല്‍ വീട് പുതുക്കിപ്പണിയാന്‍ പോലും സാധിക്കുന്നില്ലെന്നും ഇവര്‍ വെളിപ്പെടുത്തി. അന്നുണ്ടായിരുന്ന പലരും മരിച്ചു പോയിരിക്കുന്നു. ചിലര്‍ മാരകമായ അസുഖങ്ങള്‍ മൂലം നരകിക്കുന്നു. ജീവിച്ചിരിക്കുന്നവരുടെ ജീവിതം ഓരോ ദിവസം കഴിയുന്തോറും ദുസ്സഹമാകുന്നു. ഇക്കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കിക്കൊടുക്കണമെന്ന ലക്ഷ്യത്തോടെയാണ് ഞങ്ങളിവിടെയെത്തിയത്- അവര്‍ പറയുന്നു.

മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ വെച്ചു നല്‍കിയ വീടിനെപ്പറ്റി വിവാദമുണ്ടായപ്പോള്‍ അവരെ പുനരധിവസിപ്പിക്കാനുളള നടപടികള്‍ കൈക്കൊള്ളുമെന്ന് മുസ്ലിം ലീഗ് അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല എന്നുള്ളതാണ് വാസ്തവം. ഗുജറാത്തിലെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രധാന സാക്ഷികളായ 16 പേര്‍ ഇവരുടെ കൂട്ടത്തിലാണുളളത്.

എന്നാല്‍ ഗുജറാത്ത് കലാപത്തിന്റെ ഇരകളെ കേരളത്തില്‍ എത്തിച്ചത് തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്ന് മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇവര്‍ സ്വമേധയാ വന്നതായിരിക്കില് എന്നും അവരെ കൊണ്ടുവന്നതായിരിക്കുമെന്നും ഇതുപോലുള്ള തന്ത്രങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുന്ന കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Read More >>