നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയ്‌ക്ക് ഇടയാക്കിയത്‌ നേതൃത്വത്തിന്റെ പിടിപ്പുകേടെന്ന് മുസ്ലിം ലീഗ് വിലയിരുത്തല്‍

കോഴിക്കോട്‌ ജില്ലയിലെ കൊടുവള്ളി, തിരുവമ്പാടി തുടങ്ങി ലീഗ് ഉറപ്പിച്ചിരുന്ന സിറ്റിങ്‌ സീറ്റുകള്‍ വരെ നഷ്‌ടപ്പെട്ടത്‌ ആശ്രിത വാത്സല്യത്തിന്റെ ഫലമാണെന്നും പാര്‍ട്ടി നേതൃത്വം കണ്ണുതുറക്കണമെന്നും യോഗത്തില്‍ അഭിപ്രായം

നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയ്‌ക്ക് ഇടയാക്കിയത്‌ നേതൃത്വത്തിന്റെ പിടിപ്പുകേടെന്ന് മുസ്ലിം ലീഗ് വിലയിരുത്തല്‍

കോഴിക്കോട്‌ : നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയ്‌ക്ക് ഇടയാക്കിയത്‌ നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണെന്ന് മുസ്ലിം ലീഗിന്‍റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ നേരിട്ട  തോല്‍വിയെക്കുറിച്ച് വിശദ പഠനം നടത്താന്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌' പാണക്കാട് ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലീഗ് നേതൃത്വത്തെപ്പറ്റി വിമര്‍ശനം ഉയര്‍ന്നത്.

ചെറിയൊരു നോട്ടപ്പിശകാണ്‌ വന്‍ പരാജയത്തിലെത്തിച്ചതെന്നും അല്ലായിരുന്നുവെങ്കില്‍ തിളക്കമാര്‍ന്ന വിജയം നേടാനാകുമായിരുന്നുവെന്നും യോഗത്തില്‍ വിലയിരുത്തി. കോഴിക്കോട്‌ ജില്ലയിലെ കൊടുവള്ളി, തിരുവമ്പാടി തുടങ്ങി ലീഗ് ഉറപ്പിച്ചിരുന്ന സിറ്റിങ്‌ സീറ്റുകള്‍ വരെ നഷ്‌ടപ്പെട്ടത്‌ ആശ്രിത വാത്സല്യത്തിന്റെ ഫലമാണെന്നും പാര്‍ട്ടി നേതൃത്വം കണ്ണുതുറക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ മൂന്ന്‌ അന്വേഷണ കമ്മിഷനുകളെയും യോഗം നിയോഗിച്ചിട്ടുണ്ട്.

Read More >>