മുസ്ലീം വിരുദ്ധ റാലിയെ ട്രോളി യുവതിയുടെ സെല്‍ഫി

മുസ്ലീം പള്ളികളും,ഇസ്ലാമും നിരോധിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു പ്രതിഷേധക്കാര്‍ റാലി നടത്തിയത്. റാലിക്ക് മുന്നിലെത്തിയ പെണ്‍കുട്ടി പ്രതിഷേധക്കാര്‍ക്കൊപ്പം സെല്‍ഫി എടുത്താണ് പ്രതികരിച്ചത്.

മുസ്ലീം വിരുദ്ധ റാലിയെ ട്രോളി യുവതിയുടെ സെല്‍ഫി

ബല്‍ജിയം : ഇസ്ലാം നിരോധിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ റാലിയെ ട്രോള്‍ ചെയ്ത് മുസ്ലീം പെണ്‍കുട്ടിയുടെ സെല്‍ഫി. മുസ്ലീം പള്ളികളും,ഇസ്ലാമും  നിരോധിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു പ്രതിഷേധക്കാര്‍ റാലി നടത്തിയത്. റാലിക്ക് മുന്നിലെത്തിയ പെണ്‍കുട്ടി പ്രതിഷേധക്കാര്‍ക്കൊപ്പം സെല്‍ഫി എടുത്താണ് പ്രതികരിച്ചത്. ബല്‍ജിയം സ്വദേശിയായ സാകിയ ബല്‍ഖിരി എന്ന യുവതിയാണ് റാലിക്കെതിരെ സെല്‍ഫി എടുത്ത് പ്രതികരിച്ചത്.

പാരീസിലും ബ്രസല്‍സിലും ഉണ്ടായ തീവ്രവാദി ആക്രമണത്തിന് ശേഷം മുസ്ലീങ്ങള്‍ക്ക് എതിരെ വ്യാപകമായ പ്രതിഷേധമാണ് ബല്‍ജിയത്തില്‍ അരങ്ങേറുന്നത്. മുസ്ലീം വിരോധം കുറയ്ക്കുന്നതിന്റെ ഭാഗമായി ബല്‍ജിയത്തില്‍ സംഘടിപ്പിച്ച മുസ്ലീം എക്‌സ്‌പോയ്ക്ക് എതിരെ ആയിരുന്നു റാലി സംഘടിപ്പിച്ചത്.

Story by
Read More >>