വിദേശമലയാളി ജോയ്.വി. ജോണിന്റെ മൃതദേഹത്തിന്റെ തലയും ഉടല്‍ ഭാഗങ്ങളും പൊലീസ് കണ്ടെത്തി

ശിരസ് കോട്ടയം ചിങ്ങവനത്തുനിന്നും ഉടല്‍ഭാഗങ്ങള്‍ ചങ്ങനാശേരി ബൈപ്പാസിന് സമീപത്തുനിന്നുമാണ് കണ്ടെത്തിയത്.

വിദേശമലയാളി ജോയ്.വി. ജോണിന്റെ മൃതദേഹത്തിന്റെ തലയും ഉടല്‍ ഭാഗങ്ങളും പൊലീസ് കണ്ടെത്തി

മകന്‍ കൊലപ്പെടുത്തിയെന്ന് കരുതുന്ന വിദേശമലയാളി ജോയ്.വി. ജോണിന്റെ മൃതദേഹത്തിന്റെ തലയും ഉടല്‍ ഭാഗങ്ങളും പൊലീസ് കണ്ടെത്തി. ശിരസ് കോട്ടയം ചിങ്ങവനത്തുനിന്നും ഉടല്‍ഭാഗങ്ങള്‍ ചങ്ങനാശേരി ബൈപ്പാസിന് സമീപത്തുനിന്നുമാണ് കണ്ടെത്തിയത്. മൃതദേഹം മകന്‍ ഷെറിന്‍ വെട്ടിമുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. മറ്റു ഭാഗങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു.

കൊല്ലപ്പെട്ടയാളുടേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങള്‍ ഇന്നലെ പമ്പയാറ്റില്‍ പാണ്ടനാട് ഇടക്കടവ് ഭാഗത്തുനിന്നു പൊലീസ് കണ്ടെടുത്തിരുന്നു. കസ്റ്റഡിയിലുള്ള മകന്‍ ഷെറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പമ്പയുടെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഉച്ചയ്ക്ക് ഒന്നേകാലിനു വള്ളത്തില്‍ പോയ നാട്ടുകാരനാണു കൈ കണ്ടെത്തിയത്. കാഴ്ചയില്‍ പുരുഷന്റെ ഇടംകൈ എന്നു സംശയിക്കുന്ന ശരീരഭാഗം തോളിനു മുകളില്‍ കരിഞ്ഞിട്ടുണ്ട്.

പുഴയില്‍ നിന്നു ലഭിച്ച ശരീരഭാഗം ഡിഎന്‍എ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തിലേക്കു മാറ്റി. പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ തിരച്ചില്‍ സംഘങ്ങള്‍ പത്തനംതിട്ട ജില്ലയിലെ ആറാട്ടുപുഴ കടവു മുതല്‍ എടത്വ വീയപുരം വരെ തിരച്ചില്‍ നടത്തിയിരുന്നു.

Read More >>