ദേശീയ ഗ്രീൻ ട്രൈബ്യൂണൽ വിധിയിൽ പ്രതിഷേധിച്ച് ജൂൺ 15 ബുധനാഴ്ച സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്

ഡീസൽ വാഹനനിയന്ത്രണത്തിൽ പ്രതിഷേധിച്ച് ജൂൺ 15 ബുധനാഴ്ച സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്

ദേശീയ ഗ്രീൻ ട്രൈബ്യൂണൽ വിധിയിൽ  പ്രതിഷേധിച്ച് ജൂൺ 15 ബുധനാഴ്ച സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്

തിരുവനന്തപുരം: ഡീസൽ വാഹനനിയന്ത്രണത്തിൽ പ്രതിഷേധിച്ച് ജൂൺ 15 ബുധനാഴ്ച സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്. സംസ്ഥാനത്തെ ആറു കോർപറേഷൻ നഗരങ്ങളിൽ പത്തു വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഉപേക്ഷിക്കണമെന്നും 2000 സിസിയിൽ കൂടിയ ഡീസൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്യരുതെന്നുമുല്ല ദേശീയ ഗ്രീൻ ട്രൈബ്യൂണൽ കൊച്ചി സർക്യൂട്ട് ബഞ്ചിന്റെ വിധിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്‌.

തമിഴ്നാട്ടിൽ നിന്നുള്ള ചരക്കുലോറികളും സമരത്തിൽ പങ്കെടുക്കുമെന്നു  സംയുക്ത സമരസമതി അറിയിച്ചു . കഴിഞ്ഞ ദിവസം ദേശീയ ഗ്രീൻ ട്രൈബ്യൂണൽ കൊച്ചി സർക്യൂട്ട് ബഞ്ചിന്റെ വിധി ഭാഗീകമയി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നുവെങ്കിലും വലിയ ആശങ്കയാണ് ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ ഇതു സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ അപ്പീൽ വൈകാതെ ഉണ്ടാകുമെന്നാണ് അറിയുന്നത്.

Read More >>