മോഷന്‍ പോസ്റ്ററുമായി ശ്രീശാന്തിന്റെ ടീം 5

തിരഞ്ഞെടുപ്പ് ചൂടിനിടിയിലും തിരുവനന്തപുരം മണ്ഡലം ബി ജെ പി സ്ഥാനാര്‍ഥി ശ്രീശാന്ത്‌ നായകനാകുന്ന ടീം 5ന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.

മോഷന്‍ പോസ്റ്ററുമായി ശ്രീശാന്തിന്റെ ടീം 5

തിരഞ്ഞെടുപ്പ്  ചൂടിനിടിയിലും തിരുവനന്തപുരം മണ്ഡലം ബിജെപി സ്ഥാനാര്‍ഥി ശ്രീശാന്ത്‌ നായകനാകുന്ന ടീം 5ന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ്. ശ്രീശാന്ത്‌ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ട തിരക്കുകളില്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ അസാനിധ്യത്തില്‍ ചെന്നൈയില്‍ വെച്ച് നടന്ന ലഘുയായ ചടങ്ങില്‍ വച്ചാണ് പോസ്റ്റര്‍ റിലീസ് നടന്നത് എന്ന് സംവിധായകന്‍ സുരേഷ് ഗോവിന്ദ് നാരദ ന്യൂസിനോട് പറഞ്ഞു.

ഒരുപാട് സ്റ്റണ്ട് സീനുകള്‍ ഉള്‍പ്പെട്ടിട്ടുള്ള ചിത്രത്തില്‍ ഒട്ടുമിക്ക സീനുകളിലും ശ്രീശാന്ത്‌ ഡ്യൂപ്പ് ഉപയോഗിക്കുന്നില്ലയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.


സുരേഷ് ഗോവിന്ദ്  സംവിധാനം നിര്‍വഹിക്കുന്ന ആദ്യ ചിത്രമാണ് ടീം 5 .രാജ് സക്കറിയാസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബൈക്ക് റേസര്‍യായിട്ടാണ് ശ്രീശാന്ത്‌ അഭിനയികുന്നത്.ഗോപി സുന്ദര്‍ സംഗീതം.നവാഗതനായ സജിത്ത് പുരുഷന്‍ ആണ് ചായഗ്രഹാകന്‍.എഡിറ്റര്‍ ദിലീപ് ടെന്നിസ്. പിആര്‍ഓ  എഎസ്സ് ദിനേശ്.

നിക്കി ഗല്‍റാണി നായികയാകുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ ആനന്ദ് എം എസ്സ്,അസ്കര്‍ അലി, ദേവ് ശ്രീധര്‍, ക്രിസ് തുടങ്ങിയവരും ബാബു ആന്റണി,പെര്‍ളി മാണി തുടങ്ങിയവരും അഭിനയിക്കുന്നു.

https://www.youtube.com/watch?v=op_cJ-_zncY