സിറിയയില്‍ സ്‌ഫോടന പരമ്പര; നൂറോളം പേര്‍ കൊല്ലപ്പെട്ടു

ടര്‍ടസില്‍ മൂന്നോളം ആക്രമണവും ജബലയില്‍ നാലോളം ബോംബാക്രമണമാണ് ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

സിറിയയില്‍ സ്‌ഫോടന പരമ്പര; നൂറോളം പേര്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയില്‍ സ്‌ഫോടന പരമ്പര. നൂറോളം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രസിഡന്റ് ബഷര്‍ അല്‍ അസദിന് സ്വാധീനമുള്ള പടിഞ്ഞാറന്‍ മേഖലയിലാണ് ആക്രമണമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചാവേറാക്രമണവും കാര്‍ ബോംബാക്രമണവുമാണ് ഉണ്ടായത്. ആഭ്യന്തര പ്രശ്‌നം രൂക്ഷമായ സിറിയയില്‍ അടുത്തിടെയുണ്ടായ ഏറ്റവും വലിയ അപകടമാണ് ഇന്നുണ്ടായിരിക്കുന്നത്.

ടര്‍ടസില്‍ മൂന്നോളം ആക്രമണവും ജബലയില്‍ നാലോളം ബോംബാക്രമണമാണ് ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Story by
Read More >>