കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ 70,000 ജഡ്ജിമാര്‍ വേണമെന്ന് ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍

നീതി ലഭിക്കുകയെന്ന പൗരന്റെ മൗലീകാവകാശം സര്‍ക്കാരിന് നിഷേധിക്കാനാവില്ലെന്നും ഒഡീഷയിലെ കട്ടക്കില്‍ ഹൈക്കോടതി സര്‍ക്യൂട്ട് ബെഞ്ചിന്റെ ശതാബ്ദി ആഘോഷ പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ 70,000 ജഡ്ജിമാര്‍ വേണമെന്ന് ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍

രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ 70,000 ല്‍ അധികം ജഡ്ജിമാര്‍ വേണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍. നീതി ലഭിക്കുകയെന്ന പൗരന്റെ മൗലീകാവകാശം സര്‍ക്കാരിന് നിഷേധിക്കാനാവില്ലെന്നും ഒഡീഷയിലെ കട്ടക്കില്‍ ഹൈക്കോടതി സര്‍ക്യൂട്ട് ബെഞ്ചിന്റെ ശതാബ്ദി ആഘോഷ പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ജുഡീഷറി ജഡ്ജിമാരുടെ നിയമന കാര്യത്തില്‍ അതിവേഗം മുന്നോട്ടുപോകുകയാണ്. എന്നാല്‍ നിലവിലെ സംവിധാനം മെല്ലപ്പോക്കു നയമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് 170 അപേക്ഷകളാണ് തീരുമാനമാകാതെ കിടക്കുന്നത്. ഹൈക്കോടതികളില്‍ അനുവദിച്ച 900 തസ്തികകളില്‍ 450 എണ്ണം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read More >>