ലൈംഗീകാസ്വാദനം എന്റെ അവകാശമാണ്: മോണാ എൽറ്റാഹെ

" എന്റെ ശരീരം എന്റെ സ്വന്തമാണ് ! ഇത് ഒരു സംസ്ഥാനത്തിന്റെയോ, പള്ളിയുടെയോ കുടുംബത്തിന്റെയോ അവകാശമല്ല...ഞാൻ ആഗ്രഹിക്കുമ്പോൾ, ആഗ്രഹിക്കുന്ന വ്യക്തിയുമായി, ആഗ്രഹിക്കുന്ന സമയത്ത് ഞാൻ ലൈംഗിക ബന്ധത്തിലേർപ്പെടും. ..അതെന്റെ അവകാശമാണ്! " ഫെമിനിസ്റ്റ് എഴുത്തുകാരിയുടെ, പരസ്യമായ പ്രഖ്യാപനം പലരുടെയും പുരികമുയര്‍ത്തി.

ലൈംഗീകാസ്വാദനം എന്റെ അവകാശമാണ്: മോണാ എൽറ്റാഹെ

മുസ്ലീം സ്ത്രീകളും ലൈംഗീകതയും, സംബന്ധിച്ച് താൻ എഴുതിയ ലേഖനം പാകിസ്ഥാൻ നിരോധിച്ചത് സ്ത്രീകൾ തങ്ങളുടെ അവകാശത്തെ കുറിച്ച് കൂടുതൽ ശബ്ദമുയർത്തുമെന്ന് ഭയന്നാണെന്ന് മോണാ എൽറ്റാഹേ.

സ്ത്രീ വിമോചന വാദിയായ മോണാ അമേരിക്കൻ പൗരത്വമുള്ള ഈജിപ്റ്റുകാരിയാണ്. ലിംഗ അസമത്വത്തിന്റെ ഏറ്റവും പുതിയ പ്രവർത്തിയാണ് യാഥാസ്ഥിതിക മുസ്ലീം രാജ്യം പ്രകടിപ്പിക്കുന്നതെന്നായിരുന്നു മോണയുടെ വിമർശനം.

സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന മോണ അറിയപ്പെടുന്ന പ്രഭാഷക കൂടിയാണ്. ഇന്റർനാഷണൽ ന്യൂയോർക്ക് ടൈംസിൽ

വെള്ളിയാഴ്ച മോണയുടെ ലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നു. മുസ്ലീം വനിതകൾക്ക് വേണ്ടി ഒരു ലൈംഗീക സംഭാഷണം എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.


പാകിസ്ഥാനിൽ ഈ ലേഖനം ഓൺലൈനിൽ ലഭ്യമായിരുന്നുവെങ്കിലും, എക്സ്പ്രസ് ട്രൈബ്യൂൺ പ്രസിദ്ധപ്പെടുത്തിയ പ്രാദേശിക പത്രത്തിൽ ഇത് ഉണ്ടായിരുന്നില്ല. ലേഖനമുണ്ടായിരുന്ന സ്ഥലം ഒഴിച്ചിട്ട നിലയിലാണ് പത്രം പുറത്തിറങ്ങിയത്.

"ഒരുവൾ തന്റെ ശരീരത്തിൽ അവകാശം പറയുന്നുണ്ടെങ്കിൽ, അവളെ സൂക്ഷിക്കണമെന്നാണ് അധികാരികൾ കരുതുന്നത്. അവളെ നിശബ്ദമാക്കണമെന്ന് അവർ നിശ്ചയിക്കുന്നു". മോണാ മാധ്യമങ്ങളോട് പറഞ്ഞു.

പരമ്പരാഗത മത വിശ്വാസത്തിൽ ചിട്ടയോടെ വളർന്നിട്ടും, വിവാഹത്തിന് മുമ്പ് ലൈംഗീകത ആസ്വദിക്കുവാൻ താൻ നിശ്ചയിച്ചതിനെ കുറിച്ച് മോണാ ലേഖനത്തിൽ വിവരിച്ചിരുന്നു. കൂടാതെ, പല മുസ്ലീം അറബി സ്ത്രീകളോട് താൻ നടത്തിയ സംഭാഷണത്തെയും മോണാ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. കന്യാകത്വത്തിന്റെ സമ്മർദ്ദം അവരിൽ അടിച്ചേൽപ്പിക്കപ്പെടുന്നതിനെ കുറിച്ച് അവർ സംസാരിക്കുന്നതായും മോണാ പറയുന്നു.

സ്ത്രീകളുടെ ലൈംഗീക നിരാശകളെ കുറിച്ചും, പരാജയങ്ങളെ പറ്റിയും എവിടെയെങ്കിലും സംവാദിച്ചു കേട്ടിട്ടുണ്ടോ എന്നും മോണാ ലേഖനത്തിൽ ചോദിക്കുന്നു.

29 വയസ്സുള്ള കന്യകയിൽ നിന്നും, 49 വയസ്സുള്ള സ്ത്രീയായി നിന്നു, എനിക്ക് ലഭിക്കുന്ന ഏതൊരു വേദിയിൽ നിന്നും ഞാൻ പറയും

" എന്റെ ശരീരം എന്റെ സ്വന്തമാണ് ! ഇത് ഒരു സംസ്ഥാനത്തിന്റെയോ, പള്ളിയുടെയോ കുടുംബത്തിന്റെയോ അവകാശമല്ല.


ഞാൻ ആഗ്രഹിക്കുമ്പോൾ, ആഗ്രഹിക്കുന്ന വ്യക്തിയുമായി ആഗ്രഹിക്കുന്ന സമയത്ത് ഞാൻ ലൈംഗിക ബന്ധത്തിലേർപ്പെടും. അതെന്റെ അവകാശമാണ്."

പാകിസ്ഥാനിലെ വനിതകൾ എന്നും അവരുടെ അവകാശങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇവിടെ അഭിമാനകൊലകളും ആസിഡ് ആക്രമണവും പതിവാകുകയാണുണ്ടായത്. കഴിഞ്ഞ ആഴ്ചയിൽ ഒരു പെൺകുട്ടി ഇവിടെ ഗ്രാമ പഞ്ചായത്ത് കൂടി തീരുമാനമെടുത്തു, കൊല്ലാൻ വിധിക്കപ്പെടുകയുണ്ടായി.കൂട്ടുകാരിയെ ഒളിച്ചോടാൻ വേണ്ട സഹായം ചെയ്ത അവൾ ഇനി ജീവിച്ചിരിക്കാൻ പാടില്ല എന്നു കരുതുന്ന ഒരു അപരിഷ്കൃത സമൂഹമാണ് ഇപ്പോഴും ഇവിടെ. മോണാ പറഞ്ഞു.

പാകിസ്ഥാനി സംവിധായക ഷർമ്മീൻ ചിനോയിയുടെ ഡോക്യുമെന്ററിയിൽ അഭിമാനകൊലപാതകങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. സ്വന്തം ശരീരത്തെ കുറിച്ച് അവകാശമുന്നയിക്കുന്ന സ്ത്രീകൾ കൊല്ലപ്പെടേണ്ടവരാണ് എന്ന പുരുഷ മനോഭാവം ആ ഡോക്യുമെന്ററിയിൽ വ്യക്തമായി പരാമർശിക്കുന്നു. ലൈംഗീകത ആവശ്യമാണ്, പക്ഷെ അത് സ്വയം നിരോധിക്കപ്പെട്ടതോ, ലജ്ജയുടെ മൂടുപടം അണിഞ്ഞതോ ആകണം എന്നിവര്‍ വാദിക്കുന്നു.

തന്റെ ലേഖനം മറ്റെതെങ്കിലും രാജ്യത്ത് നിരോധിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ലെന്നും മോണാ പറഞ്ഞു.

ഇസ്ലാമിനെ കുറിച്ചുള്ള ഇത്തരം വിവാദ പരാമർശങ്ങൾ പ്രസിദ്ധീകരിക്കുവാൻ കഴിയില്ലെന്നായിരുന്നു എക്സ്പ്രസ് ട്രൈബ്യൂണിന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം.Read More >>