മോഹന്‍ലാലിന്റെ 111 പെന്‍സില്‍ പോര്‍ട്രെയിറ്റുകള്‍ ; ആര്‍ എസ് വിശാഖിന്റെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

നടന വിസ്മയം മോഹന്‍ലാലിന്റെ അമ്പതിയാറാം ജന്മദിനമായ മെയ്‌ 21 അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും ആഘോഷമാക്കിയിരുന്നു.അവരില്‍ ഒരു ആരാധകന്റെ സമ്മാനം മാത്രം വേറിട്ട്‌ നിന്നു.

മോഹന്‍ലാലിന്റെ 111 പെന്‍സില്‍ പോര്‍ട്രെയിറ്റുകള്‍ ; ആര്‍ എസ് വിശാഖിന്റെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

നടന വിസ്മയം മോഹന്‍ലാലിന്റെ അമ്പതിയാറാം ജന്മദിനമായ മെയ്‌ 21 അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും ആഘോഷമാക്കിയിരുന്നു. ഗാനങ്ങളുടെയും വീഡിയോകളുടെയും ഒക്കെ രൂപത്തില്‍ കേരളമൊട്ടാകെയുള്ള  ആരാധകര്‍ അദ്ദേഹത്തിന് പിറന്നാള്‍ സമ്മാനങ്ങള്‍ നല്‍കി. അവരില്‍ ഒരു ആരാധകന്റെ സമ്മാനം മാത്രം ഇവയില്‍ നിന്നൊക്കെ വേറിട്ട്‌ നിന്നു.

തിരുവനന്തപുരം സ്വദേശിയായ വിശാഖ് ആര്‍ എസ്, ലാലേട്ടന്റെ ജന്മദിനം ആഘോഷിച്ചത് താന്‍ സ്വയം വരച്ച 111 പെന്‍സില്‍ പോര്‍ട്രെയിറ്റുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു. മൂന്നു ദശാബ്ദങ്ങള്‍ താണ്ടിയ അഭിനയ സപര്യയില്‍ ലാലേട്ടന്‍ അവിസ്മരണീയമാക്കിയ 111 കഥാപാത്രങ്ങളെയാണ് വിശാഖ് ചിത്രങ്ങളാക്കി മാറ്റിയത്. പട്ടം എന്‍ എസ് എസ് ഹാളില്‍ മെയ്‌ 21-ന് നടന്ന ആറു മണിക്കൂറോളം നീണ്ട  ഈ ചിത്രപ്രദര്‍ശനത്തില്‍ നഗരത്തിലെ നിരവധി കലാസ്വാദകര്‍ പങ്കെടുത്തിരുന്നു.


vishakh-2

പ്രദര്‍ശനം കണ്ടിറങ്ങിയ ആസ്വാദകര്‍ ചിത്രങ്ങളെക്കുറിച്ച് മികച്ച അഭിപ്രായമാണ് പ്രകടിപ്പിച്ചത്. വെള്ളിത്തിരയില്‍ നമ്മളെ സ്വയം മറന്നു ചിരിപ്പിക്കുകയും കണ്ണ് നനയിക്കുകയും ഒക്കെ ചെയ്തിട്ടുള്ള മോഹന്‍ലാലിന്റെ  കഥാപാത്രങ്ങളെ അതെ തീക്ഷ്ണതയോട് കൂടി തന്നെ കടലാസില്‍ പകര്‍ത്താന്‍ വിശാഖിനു സാധിച്ചിട്ടുണ്ട് എന്നാണു ചിത്രങ്ങള്‍ കണ്ടിറങ്ങിയ ഭൂരിപക്ഷം ആസ്വാദകരും അഭിപ്രായപ്പെടുന്നത്. അതും ചിത്ര രചന ഔദ്യോഗികമായി അഭ്യസിച്ചിട്ടില്ലാത്ത വ്യക്തി കൂടിയാണ് വിശാഖ് എന്ന് അറിയുമ്പോഴാണ് ഈ അനുഗ്രഹീത കലാകാരന്റെ പ്രതിഭയുടെ വ്യാപ്തി  എത്രത്തോളമാണെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്.

എന്‍ജിനീയറിങ്ങ്‌ വിദ്യാര്‍ഥി കൂടിയായ വിശാഖ് ഈ ചിത്രപ്രദര്‍ശനത്തിലൂടെ 'ഇന്ത്യ ബുക്ക് ഓഫ് റെക്കോര്ഡ്സി'ല്‍ ഇടം നേടാനാണ് ലക്ഷ്യമിടുന്നത്.